
തിരൂർ: കെ.എൻ.എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം കൺവെൻഷൻ തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്നു.
സംസ്ഥാന സെക്രട്ടറി പി. സുഹൈൽ സാബിർ ഉദ്ഘാടനം ചെയ്തു. ശാഖാ തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന കുടുംബം സ്വർഗ കവാടം കാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തി. ഏപ്രിൽ മാസത്തിൽ കോട്ടക്കലിൽ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനവും ദത്ത് വ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും തീരുമാനിച്ചു. സി.എം.പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ജില്ലാ
സെക്രട്ടറി ടി. ആബിദ് മദനി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ പി.മുഹമ്മദ് കുട്ടി ഹാജി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ഹുസൈൻ കുറ്റൂർ,ഇഖ്ബാൽ വെട്ടം, വി.പി. കാസിം, എം. സൈനുദ്ധീൻ, സി.എം.സി. അറഫാത്ത്, മുഹ്സിൻ മങ്ങാട്, പി. നി ബ്രാസുൽ ഹഖ്, മുഫീദ്
നെല്ലിക്കാട്,റസീന ചെമ്പ്ര , കെ. നാജിയ
എന്നിവർ പ്രസംഗിച്ചു.
Leave a Reply