അരീക്കോട്: പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ( പമ്പ ) മികച്ച ആയുർവേദ ചികിത്സകർക്ക് നൽകി വരുന്ന സംസ്ഥാന അവാർഡിന് ഈ വർഷം അരീക്കോട് കുറ്റൂളി പ്രോക്ടോളജി സെൻ്റർ ചീഫ് ഫിസിഷ്യൻ ഡോ . അമീർ ആയുർ ലോകം അർഹനായി . ആയുർവേദ ശസ്ത്രക്രിയാ രീതികളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് ആയുർവേദ ശസ്ത്രക്രിയാ മേഖലയ്ക്ക് അദ്ദേഹം നൽകി വരുന്ന സേവനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് സ്വാഗത സംഘം കൺവീനർ ഡോ. കൃഷ്ണദാസ് പറഞ്ഞു.

പമ്പയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ ആര്യ വൈദ്യ ശാല മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം . വാര്യർ ഉപഹാര സമർപ്പണം നിർവഹിച്ചു . നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡൻ്റ് ഡോ. പി. പി. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു . ഡോ . വിവേകാനന്ദൻ അണ്ണാമലൈ , ഡോ. എസ് . കെ. നാരായണൻ കൈമൾ , ഡോ. പി. കൃഷ്ണദാസ്,
ഡോ. എൻ . ആർ . രജിത് , രമാദേവി കോട്ടയം , ഡോ. എൻ. എസ്. രാജേഷ് , ശ്രീകല തൃശ്ശൂർ , ഡോ. പി.എസ്. നാരായണൻ കുട്ടി , ഡോ. പി.ബിന്ദു , പി.എസ്. വിനോദ് ബാബു , മുനിസിപ്പൽ കൗൺസിലർ വി. രാഹുൽ , വർണാ പവിത്രൻ ഇരിങ്ങാലക്കുട , കെ. നളിനി , ബിന്ദുകല എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published.