അക്ബറലി മമ്പാടിൻ്റെ ആത്മകഥയായ ചരിത്രത്തിൽ അക്ബറലി മമ്പാട് എന്ന ആത്മകഥ പ്രശസ്ത ഇംഗ്ലീഷ് കവിയത്രി രോഷ്നി കൈനിക്കര ഡോക്ടർ കെ നൗഷാദിന് നൽകി പ്രകാശന കർമ്മം നിർവഹിക്കുന്നു.

തിരൂർ:- തിരൂരിന്‍റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിൻ്റെ ആത്മകഥയായ ചരിത്രത്തിൽ അക്ബറലി മമ്പാട് എന്ന ആത്മകഥ പ്രശസ്ത ഇംഗ്ലീഷ് കവിയത്രി രോഷ്നി കൈനിക്കര ഡോക്ടർ കെ നൗഷാദിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ഡോക്ടേഴ്സ് ഹാളിൽ സൗഹൃദവേദി, തിരൂർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന വേദിയിലായിരുന്നു പുസ്തക പ്രകാശനം.

അക്ബറലി മമ്പാടിനെ പോലെയുള്ളവർ കൊളുത്തിവെച്ച നന്മയുടെ ദീപശിഖ വരും തലമുറകൾക്ക് കൈമാറാൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അവർ അഭിപ്രായപ്പെട്ടു . സമൂഹങ്ങളിൽ ഇങ്ങനെയുള്ളവർ വളരെ കുറവായിരിക്കും മാർഗ്ഗദർശനം നൽകാനും നന്മകളിലേക്ക് ജനങ്ങളെ വഴി നടത്താനും ശ്രമങ്ങൾ കുറഞ്ഞുവരുന്ന ഒരു കാലത്ത് അക്ബറലിയെ പോലുള്ളവർ കാലഘട്ടത്തിൻ്റെ ആവശ്യമാണ് രോഷ്നി കൈനിക്കര കൂട്ടിച്ചേർത്തു. സൗഹൃദവേദി, തിരൂർ പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെകെ റസാക്ക് ഹാജി, മുൻസിപ്പൽ കൗൺസിലർ അഷ്റഫ് തറമ്മൽ, ഡോക്ടർ ഹസ്സൻ ബാബു, പി എ എം ഹാരിസ്, ഇ രാമകൃഷ്ണൻ ഉണ്ണി, ഷാഫി ഹാജി കൈനിക്കര, അശോകൻ വൈയാട്ട്, കായക്കൽ അലി, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ചിറക്കൽ ഉമ്മർ, അബ്ദുൽ ഖാദർ കൈനിക്കര, സാഗർ അബ്ദുള്ള, പിപി അബ്ദുറഹിമാൻ, മമ്മി ചെറുതോട്ടത്തിൽ, എകെ സെയ്തു, ഗഫൂർ മാസ്റ്റർ, കെ എം ഹനീഫ, എ എസ് രാജേന്ദ്രൻ, സിഎം മൊയ്തീൻ കുട്ടി, കെവിഒ അബൂബക്കർ, ഷിബി അക്ബറലി, തറമ്മൽ സിദ്ദീഖ് ഹാജി, പാറയിൽ ഫസലു ,ഹമീദ് കൈനിക്കര, ഫിറോസ് നഹ , ഗ്രന്ഥകർത്താവ് കുഞ്ഞുമുഹമ്മദ് പാണ്ടികശാല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.