കെ.എൻ എം മർകസുദഅവ
കോഴിക്കോട്: ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഇടം പിടിച്ചവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന വിധമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന ആരോപണം ഗൗരവതരമാണെന്ന് കെ.എൻ എം മർകസുദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
കരട് പട്ടികയിലുള്ളവരെ തന്നെ സംശയ സാഹചര്യത്തിന്റെ പേരിൽ വീണ്ടും രേഖകൾ ഹാജറാക്കണമെന്നും ഹിയറിംഗിന് ഹാജറാകണമെന്നുമുള്ള ഇലക്ഷൻ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല.
രാജ്യത്തെ ജനങ്ങളുടെ പൗരാവകാശമാണ് വോട്ടവകാശമെന്നിരിക്കെ അനാവശ്യമായ നടപടികളിലൂടെ വോട്ടർമാരെ വട്ടം കറക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണം.
തദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠമുൾക്കൊണ്ട് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ വർഗീയ ഫാസിസ്റ്റുകൾക്കെതിരിൽ ഏകീകരിക്കാൻ മതേതര കക്ഷികൾ തയ്യാറാവണം.മണ്ഡലത്തിനു പുറത്തു നിന്നുള്ളവരെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപെടുത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ മതേതര കക്ഷികൾ ജാഗ്രവത്താവണമെന്നും കെ.എൻ എം മർകസുദഅവ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കുന്ദംകുളം അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി എം.അഹമ്മദ് കുട്ടി മദനി ആമുഖ ഭാഷണം നടത്തി.
കെ.ജെ യു ജന:സെക്രട്ടറി അബുൽ ഹമീദ് മദനി,എൻ.എം അബ്ദുൽ ജലീൽ , പ്രഫ.കെ.പി സകരിയ്യ, ഹസൈനാർ അൻസാരി യു എ ഇ, അബ്ദുൽ ഹമീദ് പുന്നശ്ശേരി, ,പി.പി ഖാലിദ്, അബ്ദുസ്സലാം പുത്തൂർ, സി. മമ്മു കോട്ടക്കൽ, കെ.എം കുഞ്ഞമ്മദ് മദനി, ഫൈസൽ നൻമണ്ട, ഫഹിം പുളിക്കൽ, ബി.പി.എ ഗഫൂർ, കെ.എ സുബൈർ,അസ്ന പുളിക്കൽ,കെ.പി അബ്ദുറഹ്മാൻ സുല്ലമി, ,ഡോ. ജാബിർ അമാനി,ഡോ. ഐ.പി അബ്ദുസ്സലാം എം.ടി മനാഫ് മാസ്റ്റർ,ഷാനവാസ് ചാലിയം.ഇ.ഐ സിറാജ് മദനി, പാത്തെയ്കുട്ടി ടീച്ചർ പ്രസംഗിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അബ്ദു റഊഫ് മദനി കാസർകോഡ് , സി.സി ശകീർ ഫാറൂഖി കണ്ണൂർ, ജലീൽ മദനി വയനാട്, എം.ടി ഗഫൂർ മദനി കോഴിക്കോട്, ഖാസിം കൊയിലാണ്ടി, അബ്ദുൽ അസീസ് തെരട്ടമ്മൽ , ടി. ഇബ്റാഹീം അൻസാരി രണ്ടത്താണി, യൂസുഫ് തോടശ്ശേരി, ഇസ്ഹാഖ് ബുസ്താനി കൊടുങ്ങല്ലൂർ, കബീർ സുല്ലമി എറണാകുളം, സ്വലാഹുദീൻ കൊല്ലം , ശാഫി ആറ്റിങ്ങൽ, നൂറുൽ ഹസ്സൻ വണ്ടൂർ , അബ്ദുൽ വഹാബ്, കബീർ ഒളവണ്ണ, ശാകിർ ബാബു കുനിയിൽ, അബ്ദു ലതീഫ് പരപ്പനങ്ങാടി ചർച്ചയിൽ പങ്കെടുത്തു.
അഡ്വ, പി മുഹമ്മദ് ഹനീഫ, പി.ടി അബ്ദുൽ മജീദ് സുല്ലമി, പ്രഫ. ശംസുദീൻ ഫാറുഖി പ്രസീഡിയം നിയന്ത്രിച്ചു.
Leave a Reply