
താനൂർ:താനൂർ അങ്ങാടിയിലെ പരേതനായ തുണിക്കച്ചവടക്കാരൻ എ.പി.ബാപ്പു ഹാജിയുടെ മകൻ പൊലീസ് സ്‌റ്റേഷന് സമീപത്തെ അജൂസിൽ സി.പി. അബ്ദുറഹിമാൻ (69) അന്തരിച്ചു. തിരൂർ ക്രിംബിസ് ബേക്കറി ഉടമയും താനൂർ മുനാസ് ട്രേഡേഴ്സ് പാർട്ണറുമായിരുന്നു. ഭാര്യ: സി.എ.സുലൈഖ. മക്കൾ: ലിജ്ന റഹിമാൻ ( ചാവക്കാട്), അജ്മൽ റഹിമാൻ ( അബുദാബി), പരേതനായ ജുനൈദ് റഹിമാൻ. മരുമകൻ: ഷാജിത്ത് ( ചാവക്കാട്). സഹോദരങ്ങൾ: സി.പി.ഇബ്രാഹിം (റിട്ട.വിദ്യാഭ്യാസ വകുപ്പ് ക്ലാർക്ക്), മുഹമ്മദ് മൊയ്തീൻ
( ചിറക്കൽ) സി.പി.ഫാത്തിമ്മ ഹജുമ്മ , ആയിഷ ഹജുമ്മ (തിരൂർ), ആമിന, സഫിയ (ഇരുവരും ചാവക്കാട്). പരേതരായ സി.പി.കുഞ്ഞിമൂസ ഹാജി, നഫീസ (പുന്നയൂർക്കുളം). മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പരേതനായ എ.പി.മുഹമ്മദ് സഹോദരി ഭർത്താവാണ്. മനോരമ താനൂർ ലേഖകൻ സി പി ഇബ്രാഹിമിന്റെ സഹോദരനാണ്. കബടറടക്കം ഇന്ന് (തിങ്കൾ) 10ന്
ടൗൺ പുതിയ പള്ളിയിൽ.
Leave a Reply