
തിരൂർ :തിരൂർ ആശ്രയം കെയർ ഹോമിലെ ക്രിസ്മസ് പുതുവർഷ പരിപാടി ഇന്ന് 27.12.2025.ശനിയാഴ്ച വിവിധ പരിപാടികളോടെ, തിരൂർ സി. എസ്. ഐ. ചർച്ചിന്റെ നേതൃത്വത്തിൽ ആശ്രയം കെയർ ഹോമിൽ വച്ച് നടത്തി. ഇവാഞ്ചലിസ്റ്റ് ബിനോയ്. കെ.എസ്., സി. എസ്. ഐ ചർച്ച് തിരൂർ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ആശ്രയം എന്ന സ്ഥാപനം എന്താണ് എന്നും, അതിന്റെ പ്രവർത്തനം എങ്ങനെയെന്നും പ്രദീപ് മാസ്റ്റർ വിവരണം നൽകി . ആശ്രയം ചെയർമാൻ കോയ മാസ്റ്റർ പുത്തുത്തോട്ടിൽ സ്വാഗതം പറഞ്ഞു. റവറന്റ് സുനിൽ പുതിയാട്ടിൽ ക്രിസ്മസ് സന്ദേശം നൽകി . ആശ്രയം ഭാരവാഹികളായ കബീർ മംഗലം, ഡോക്ടർ എം. എൻ. അബ്‌ദുൾറഹ്മാൻ, ദിലീപ് അമ്പായത്തിൽ,, വേണു കൽക്കട്ട, ഖാജാ ഷറഫുദ്ധീൻ, ലയൻ അസ്സൈനാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്രിസ്മസ് പാപ്പ കരോൾ നടത്തി. വിവിധ കലാകാരന്മാർ കലാ പരിപാടികൾ നടത്തി. കേക്ക് മുറിച്ചു. വൈകുന്നേരം ഗാനമേള കലാ പരിപാടികൾ എന്നിങ്ങനെ വിവിധ പരിപാടികളോടെ ആശ്രയത്തിലെ ക്രിസ്മസ് പുതുവർഷം ആഘോഷിച്ചു.

Leave a Reply