മിഥുൻ

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ പന്ത്രണ്ട് ക്രിമിനൽക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ മിഥുൻ റിമാന്റിൽ

ഇരിങ്ങാലക്കുട : 23-12-2025 തിയ്യതി രാത്രി 07.00 മണിയോടെ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ മാരായ അഭിലാഷ് ടി, സോജൻ എ കെ, ജി എസ് സി പി ഒ അഭിലാഷ് സി എം എന്നിവർ ഇരിങ്ങാലക്കുട ബീവറേജ്‌സ്ന് സമീപം വാഹന പരിശോധന നടത്തി വരവെ അതുവഴി വന്ന ഈസ്റ്റ്‌ കോമ്പാറ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ നിഖിൽ 24 വയസ് എന്നയാൾ ഓടിച്ച് വന്ന സ്കൂട്ടർ തടഞ്ഞ് നിർത്തി പരിശോധിച്ച സമയം സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന് സഞ്ചരിച്ചിരുന്ന നിരവധി ക്രിമിനൽക്കേസിലെ പ്രതിയും ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയായ ഈസ്റ്റ്‌ കോമ്പാറ സ്വദേശി ചെറുപറമ്പിൽ വീട്ടിൽ മിഥുൻ 33 വയസ് എന്നയാൾ സ്കൂട്ടറിൽ നിന്നിറങ്ങി പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തിനാണ് മിഥുനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മിഥുൻ ഇരിങ്ങാലക്കുട,  തൃശ്ശൂർ മെഡിക്കൽ കോളേജ്, മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസിലും, ഒരു കവർച്ചക്കേസിലും,  അഞ്ച് അടിപിടിക്കേസുകളിലും, വീടിന്റെ പോർച്ചിലുണ്ടായിരുന്ന സ്കൂട്ടർ തീവെച്ച് കത്തിച്ച് നശിപ്പിച്ച കേസിലും, കഞ്ചാവ് ബീഡി ഉപയോഗിച്ച കേസ്സിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ കേസ്സിലും  അടക്കം പന്ത്രണ്ട്  ക്രിമിനൽക്കേസിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ  എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ  സൗമ്യ ഇ യു, എസ് സി പി ഒ ഗിരീഷ്  എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.