
മലപ്പുറം: രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരേ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു.
ബിജെപി ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ കരോൾ സംഘങ്ങൾക്കെതിരെ കേരളത്തിൽ അടക്കം രാജ്യത്തിൻ്റെ പലഭാഗത്തും സംഘപരിവാർ സംഘടനകൾ അക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അൻവർ പഴഞ്ഞി പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, കെടി റൈഹാനത്ത്, പികെ സുജീർ, സിപി നസറുദ്ധീൻ ബാവ, എംപി മുജീബ് മാസ്റ്റർ, വിടി റഷീദ് എന്നിവർ നേതൃത്വം നൽകി..
Leave a Reply