ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ കെ.എസ്.ടി.യു സംഘടിപ്പിച്ച വിദ്യാഭാസ സമ്മേളനം ഖദീജാബി മയ്യേരി ഉദ്ഘാടനം ചെയ്യുന്നു.

തിരുന്നാവായ: സർവ്വീസിലുളള അധ്യാപകർക്ക് കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണമെന്ന് കെ.എസ്.ടി. യു ആവശ്യപ്പെട്ടു. പുതുതായി നിയമിച്ച എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകാനുള്ള നടപടി അധികൃതർ സ്വീകരികണമെന്നും സാങ്കേതികത്വത്തിൻ്റെ പേരിൽ തടഞ്ഞുവെച്ച നിയമന അപേക്ഷകൾ വേഗത്തിൽ തീർപ്പ് കൽപിക്കണമെന്നും പ്രസ്താവിച്ചു.

അതിരില്ലാ നീതിനിഷേധം,
പതിരാകും പരിഷ്കാരങ്ങൾ
എന്ന പ്രമേയത്തിൽ കെ. എസ്. ടി. യു ചേരുരാൽ എച്ച്. എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഖദീജാബി മയ്യേരി ഉദ്ഘാടനം ചെയ്തു. നിസാർ മോങ്ങം അധ്യക്ഷത വഹിച്ചു. ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ തൊട്ടി വളപ്പിൽ പ്രമേയ പ്രഭാഷണം നടത്തി. വിദ്യാദ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി റിപ്പോർട്ട് അവതരിപ്പിച്ചു. യു.വി. മുഹമ്മദ് അനീസ് ആമുഖ ഭാഷണം നടത്തി.
ഫസലറു റഹ്മാൻ ഇട്ടിലാക്കൽ, നഫീസ കൊട്ടാരത്ത്, ഇ.ടി.ജഹീർ, ടി.ഗഫൂർ, എം.മിന്നത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ. നിസാർ അഹമ്മദ് ( പ്രസിഡൻ്റ് ) യു.വി. മുഹമ്മദ് അനീസ് (സെക്രട്ടറി ) ഫൈസൽ മങ്ങാട് (ട്രഷറർ ) പി ഷബീർ, സി.പി. ഖദീജ, സിറാജുദ്ധീൻ പൂക്കോട്ടൂർ (വൈസ് പ്രസിഡൻ്റ് ) ഇ.പി. സബാഹ്, കെ. ലുത്ത്ഫ് റഹ്മാൻ , ഷിബിലി മോൾ ( ജോ: സെക്രട്ടറി ), കെ ഫാത്തിമ സുഹറ. ( വനിതാവിംഗ് ) ഫസലുറഹ്മാൻ ഇട്ടിലാക്കൽ ( അക്കാദമിക് കോർഡിനേറ്റർ ) ജമീല മയ്യേരി ( കലാവിഭാഗം കൺവീനർ ) നസീഫ് രണ്ടത്താണി ( കായിക വിഭാഗം കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.

വളാഞ്ചേരിയിൽ നടക്കുന്ന ഉപജില്ലാ സമ്മേളനം, തിരൂരിൽ നടക്കുന്ന വിദ്യാഭ്യാസ ജില്ലാ സമ്മേളനം ,
അരീക്കോട് നടക്കുന്ന ജില്ലാ സമ്മേളനം , ജനുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം എന്നിവ വിജയിപ്പിക്കുവാനും ഉന്നത വിജയം ലഭിച്ച അധ്യാപകരുടെ മക്കൾക്ക് ഉപഹാരം നൽകുവാനും മത്സര പരീക്ഷകളിലെ വിജയികൾക്ക് എം. ജസിയ ടീച്ചർ സ്മാരക അവാർഡ് നൽകുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.