മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ
പുതിയ പ്രസിഡൻ്റായി പി.എ.ജബ്ബാർഹാജി, കെ.ടി അഷ്റഫ് .
വെട്ടം ആലിക്കോയ, ബഷീർ രണ്ടത്താണി,പി.കെ അസ്ലു എന്നി പേരുകൾ പരിഗണിക്കപ്പെടുന്നെങ്കിലും
എടവണ്ണ ഡിവിഷനിൽ നിന്നും വിജയിച്ച കെ.ടി. അഷറഫിനാണ്
പ്രഥമ പരിഗണന.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്ന
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ
യോഗത്തിൽ
കെ ടി അഷ്റഫിനെയാണ്
പ്രസിഡൻ്റ് പദവിയിലെക്ക്
നിർദേശം വന്നത്.നിലവിലെ മലപ്പുറം
ജില്ലാ പഞ്ചായത്തഗവും
ജില്ലാ മുസ്‌ലിം ലീഗിൻ്റെ സെക്രട്ടറിയുമാണ് കെ.ടി അഷറഫ്.
മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള സംസ്ഥനതല പുരസ്കാര ജേതാവു കൂടിയായ
അഷ്റഫിൻ്റെ ആസുത്രണ മികവും പുതിയ കാലത്തെ നിർമ്മിത ബുദ്ധിയിലെ അറിവും, സംഘടന മികവും
ഭരണ പാടവവും
ജില്ലാ പഞ്ചായത്ത് ഭരണ സംവിധാനത്തിന് ഗുണം ചെയ്യും.

പാർട്ടിക്ക് വേണ്ടി ജില്ലയിൽ
ഉടനീളം ഓടി നടക്കുന്ന
ഒരാളുകൂടിയാണ് കെ .ടി. അഷറഫ് ‘
മുസ്ലിംലീഗ് സംസ്ഥാന നിർവഹണ സമിതി അംഗമായ
പി.എ ജബ്ബാർ ഹാജി
നിലവിലെ ജില്ലാ പഞ്ചായത്ത് അംഗവും
മാധ്യമ പ്രവർത്തകനും
എഴുത്തുക്കാരനുമായ
ബഷീർ രണ്ടത്താണി, പുത്തനത്താണിയിൽ നിന്നും വിജയിച്ച മുൻ ജില്പാ പഞ്ചായത്ത് അംഗം കൂടിയായ വെട്ടം ആലിക്കോയ എന്നിവരിൽ ആരെങ്കിലും
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക്
പരിഗണിക്കപ്പെടും.
വൈസ് പ്രസിഡണ്ട്
പദവിക്ക് കോൺഗ്രസ്
ആവശ്യം കടുപ്പിക്കുന്നുണ്ടങ്കിലും
കുടിയേറ്റ മേഖലയിൽ
നിന്നും ജയിച്ച കെ.ടി അഷറഫ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാവുന്നതോടെ തീരദേശ മേഖലയിൽ നിന്നുള്ള പ്രതിനിധികളായ
വനിതാ ലീഗ്
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഹിന നിയാസിനേയോ ,
താനാളൂർ ഡിവിഷനിൽ നിന്നും വിജയിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണൻ്റെ മകൾ കൂടിയായ
അഡ്വ എ പി സ്മിജിയോ
വൈസ് പ്രസിഡണ്ട് ആയേക്കും.
കാടാമ്പുഴയിൽ നിന്നും
വിജയിച്ച ഡോ. കെ പി വഹിദ, കുറ്റിപ്പുറത്തു നിന്നും വിജയിച്ച വസിമ വളേരി, മുത്തേടത്തു നിന്നും
വിജയിച്ച റൈഹാനത്ത്
കുറിയേടത്ത് എന്നിവരെ
ലിഗീന് ലഭിക്കുന്ന സ്റ്റാൻ്റിംഗ് കമ്മിറ്റി
അധ്യക്ഷ പദവിയിലെക്ക് പരിഗണിക്കും.
കോൺഗ്രസിന് ലഭിക്കുന്ന 2 സ്റ്റാൻ്റിംഗ്
കമ്മിറ്റികളിൽ
സാമുദായിക സംവരണം കൂടി ഉൾപ്പെടുത്തി തേഞ്ഞിപ്പാലത്തു നിന്നും
വിജയിച്ച ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷൻ ഷാജി പച്ചേരിയോ
മംഗലത്തു നിന്നും
വിജയിച്ച കെഎസ് യു ജില്ലാ സെക്രട്ടറി ആരതി പ്രദിപോ അധ്യക്ഷന്മാരാവും.

Leave a Reply

Your email address will not be published.