തദ്ദേശസ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ നടത്തിയ മുന്നേറ്റം വിശദീകരിച്ച് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ. രക്തസാക്ഷി കെ എസ് ഷാൻ അനുസ്മരണം എന്ന പേരിലാണ് പഞ്ചായത്ത് തലത്തിൽ പ്രവർത്തക കൺവൻഷനും കുടുംബ സംഗമങ്ങളും നടത്തുന്നത്. ഒരു മുന്നണികളുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് 102 സീറ്റ് നേടാൻ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് പാർട്ടി. ഗ്രാമപഞ്ചായത്ത്
പാർട്ടി ചിഹ്നത്തിൽ – 87, സ്വതന്ത്ര ചിഹ്നത്തിൽ : 4 ആകെ 91, നഗരസഭ പാർട്ടി ചിഹ്നത്തിൽ 7, സ്വതന്ത്ര ചിഹ്നത്തിൽ 1, ആകെ 8 , കോർപ്പറേഷൻ 2 (കൊല്ലം ,കണ്ണൂർ), ബ്ലോക്ക് – 1 (ആലപ്പുഴ മണ്ണഞ്ചേരി).
സംസ്ഥാനത്ത് 2,80710 വോട്ടുകൾ നേടി കഴിഞ്ഞ തവണത്തേക്കാൾ വോട്ടു വിഹിതം വർദ്ധിപ്പിച്ചു. 2020ൽ പാർട്ടി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത് 360 വാർഡുകളിലായിരുന്നെങ്കിൽ ഇത്തവണ രണ്ടും മൂന്നും സ്ഥാനം നേടിയത് 532 വാർഡുകളിലാണ്. അതിൽ രണ്ടാം സ്ഥാനം വന്നത് 252 ഇടങ്ങളിലാണ്. ഇതിൽ 12 വാർഡുകളിൽ പത്തിൽ താഴെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 50 ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ടത് 45 വാർഡുകളിൽ. 319 വാർഡുകളിൽ 50 നും 100 നും മുകളിൽ വോട്ട് നേടി ജയപരാജയം നിർണയിച്ചു. 34 തദ്ദേശസ്ഥാപനങ്ങളിൽ അക്കൗണ്ട് തുറന്നു. (കണ്ണൂർ കോർപ്പറേഷൻ, തലശ്ശേരി, പൊന്നാനി, ഇരിട്ടി നഗരസഭകൾ). 16 തദ്ദേശസ്ഥാപനങ്ങളിൽ ആര് ഭരിക്കണം എന്നതിൽ പാർട്ടി നിർണായകമായി. (എറണാകുളം പിറവം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്, വടകര അഴിയൂർ ഗ്രാമപഞ്ചായത്ത്, പാലക്കാട് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, കോട്ടയം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കങ്ങഴ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്ത്, കൊല്ലം കുണ്ടറ മണ്ഡലത്തിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ബാലരാമപുരം ഗ്രാമപഞ്ചായത്ത്, ആലപ്പുഴ നഗരസഭ, ആലപ്പുഴ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ താമരക്കുളം ഗ്രാമപഞ്ചായത്ത്,ആലപ്പുഴ വള്ളികുന്നം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്ത്)
കേരളത്തിൽ മുന്നണികളിലില്ലാത്ത പാർട്ടികളിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ ഉള്ള പാർട്ടിയും എസ്ഡിപിഐ ആണ്. മുന്നണികളോടൊപ്പമുള്ള നിരവധി പാർട്ടികൾക്ക് എസ്ഡിപിഐയുടെ സംഘടനാ ശക്തിയോ ജനപ്രതിധികളോ ഇല്ല. ഡിസംബർ 18 നാണ് കെ എസ് ഷാൻ രക്തസാക്ഷി ദിനം. 18 മുതൽ 30 വരെയാണ് കൺവൻഷൻ നടക്കുന്നത്. ജനുവരിയിൽ പാർട്ടി ഫണ്ട് ശേഖരണവും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യുന്നതിനായി ഡിസംബർ 20 ന് തൃശ്ശൂർ പേൾ റീജൻസിയിൽ വച്ച് പ്രവർത്തക സമിതി യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും.
Leave a Reply