: കെ .എൻ. എം മർക്കസുദ്ദഅവതെക്കൻ കുറ്റൂർ മേഖല സമിതി സംഘടിപ്പിച്ച സ്നേഹസ്മിതംകുടുംബ സംഗമം പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്യുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വാക്കുകൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാവരുത്

തലക്കാട് : സ്ത്രീകളെ
പൊതു സമൂഹത്തിൽ അധിക്ഷേ
പിക്കുന്ന തരത്തിലുള്ള വാക്കുകൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാവരുതെന്നും
പൊതു പ്രവത്തന രംഗത്ത് സ്ത്രീകൾ മാതൃകയാകണമെന്നും
കെ.എൻ.എം മർക്കസുദ്ദഅവ സ്നേഹ സ്മിതം കുടുംബ സംഗമം ആവശ്യ
പ്പെട്ടു. “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ. എം മർകസുദ്ദഅവ: സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി
തെക്കൻ കുറ്റൂർ മേഖല സമിതി കുറ്റൂർ
ഐ.ഇ.സി ഹാളിൽ സംഘടിപ്പിച്ച സ്നേഹ സ്മിതം ഫാമിലി സംഗമം കെ.എൻ.എം മലപ്പുറം ജില്ലാ ട്രഷറർ
പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ മുതിർന്ന അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത് ഹൃദ്യമായി.

‘കുടുംബം ഒരു ആത്മവിചാരം’ യുട്യൂബ് ഡിസ്കഷൻ വീഡിയോ, ഏറെ വിസ്മയിപ്പിച്ച യാത്രാനുഭവങ്ങൾ, പേഴ്സണൽ ടെസ്റ്റ്
ചോദ്യാവലി,വിസ്മരിക്കാൻ കഴിയാത്ത ജീവിതാനുഭവങ്ങൾ, കുടുംബങ്ങളുടെ കൾച്ചറൽ ഇവൻ്റ്, മുതിർന്നവർക്കുള്ള ആദരം എന്നീ പരിപാടികൾ നടന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം
ചെയ്തു. മൂസ ആയപ്പള്ളി അധ്യഷനായി.
ഹുസൈൻ കുറ്റൂർ, ഷിഹാബ്
കാളാട് , ജലീൽ തൊട്ടി വളപ്പിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. എം.
അബ്ദു റഹിമാൻ, ഷംസുദ്ധീൻ അല്ലൂർ, ബീരാൻ പാരിക്കാട്ട്, കെ. സൈനബ, ആരിഫ മൂഴിക്കൽ, സി.പി ജാനിഷ, കെ. മുൻദിർ , പി.നിബ്രാസുൽ ഹഖ്,കെ. റഹീല എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.