
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പി ജമീല പ്രവർത്തിച്ചു എന്ന പരാതിയിൽ മേൽ സംസ്ഥാന ഭാരവാഹികൾ നടത്തിയ അന്വേഷണ റിപ്പോർട്ട് 2025 നവംബർ 11 ന് കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തിരുന്നു. ഉത്തരവാദപ്പെട്ട ഭാരവാഹി എന്ന നിലയിൽ പാർട്ടി തീരുമാനം അംഗീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം ലംഘിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി പി ജമീലയെ ദേശീയ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റിൻ്റെ നിർദ്ദേശപ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയാതായി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് അറിയിച്ചു.

Leave a Reply