തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയം കേരളത്തിലെ സമസ്ത മേഖലയോടും സർക്കാർ പുലർത്തുന്ന ധാർഷ്ട്യം നിറഞ്ഞ സമീപനത്തോടുള്ള മറുപടിയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പത്തുവർഷമായി കൊടുക്കാതിരുന്ന ആനുകൂല്യങ്ങൾ ഔദാര്യം പോലെ പ്രഖ്യാപിച്ചു വിജയിക്കാൻ ശ്രമിച്ച വിലകുറഞ്ഞ രാഷ്ട്രീയ നീക്കത്തിന് കിട്ടിയ തിരിച്ചടി കൂടിയാണ് ഈ ഫലം. ഭരണ സംവിധാനവും പൊതുഖജനാവും ഒന്നാകെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അനർഹമായ ആനുകൂല്യങ്ങൾ നൽകാൻ മാത്രം ഉപയോഗിക്കുകയും പൊതുജനങ്ങളുടെയും സർക്കാർ ജീവനക്കാരുടെയും അവകാശങ്ങൾ സർക്കാറിന്റെ ഔദാര്യമാണെന്നു വരുത്തി തീർക്കുകയായിരുന്നു ഇത്രയും കാലം സർക്കാർ ചെയ്തു കൊണ്ടിരുന്നത്. സർക്കാരിൻ്റെ ഗുണം പറ്റികളായ വിധേയരുടെ വാഴ്ത്തുപാട്ടിൽ ഭ്രമിച്ച് തങ്ങളുടെ ഭരണം നമ്പർ വൺ ആണെന്ന് വിശ്വസിച്ചതിൻ്റെ അനന്തരഫലം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പൊതുവിദ്യാഭ്യാസ മേഖലയെ ഏകീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് കൂടിയുള്ള തിരിച്ചടിയാണിത് .
തുഗ്ളക് പരിഷ്കാരങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണം . അധ്യാപകർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത ഇടതു സർക്കാർ ഇനിയും തിരിച്ചടികൾ നേരിടേണ്ടി വരും. കേരളത്തിൽ ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് സാരഥികളെയും അതിനായി പ്രയത്നിച്ച മുഴുവൻ പ്രവർത്തകരേയും അഭിനന്ദിക്കുന്നതായി എ എച്ച് എസ് ടിഎ ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ജോസ് ഉദ്ഘാടനഠ ചെയ്തു.ജില്ലാ പ്രസിഡന്റ് പി. ഇഫ്തിക്കറുദ്ധീൻ അധ്യക്ഷത വഹിച്ചു , സെക്രട്ടറി എം ടി മുഹമ്മദ്, ട്രഷറർ പി. എം ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി യു.ടി അബുബക്കർ , സംസ്ഥാന കൗൺസിലർമാരായ വി.കെ രഞ്ജിത്ത്,ഡോ എ .സി. പ്രവീൺ,ഡോക്ടർ സി അജിത് കുമാർ കെ. ഷാം, ഡോക്ടർ പ്രദീപ് കുമാർ കറ്റോഡ്, എന്നിവർ അറിയിച്ചു.
Leave a Reply