കോഴിക്കോട് : എസ്ഡിപിഐ ജയിച്ചു വരാൻ സാധ്യതയുള്ള വാർഡുകളിൽ മുസ്ലിം ലീഗ് ബിജെപിക്കും തിരിച്ചും വോട്ടുകൾ നൽകിയത് ദൗർഭാഗ്യകരമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷമായും ജില്ലയിൽ ആകമാനം രഹസ്യമായും യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് ലഭിച്ച അഭൂതപൂർവമായ പിന്തുണയിൽ വിറളി പൂണ്ടവരാണ് ഇത്തരത്തിൽ ക്രോസ് വോട്ടുമായി രംഗത്ത് വന്നത്. എന്നാൽ എല്ലാ തരത്തിലുള്ള രഹസ്യ ധാരണകളെയും പിന്തള്ളി പാർട്ടി ജില്ലയിൽ മുന്നേറ്റം നടത്തുമെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. എസ്ഡിപിഐക്ക് വോട്ട് നൽകിയ വോട്ടർമാർക്കും പിന്തുണ നൽകിയ മുഴുവൻ പൊതുജനങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിച്ച കർമ്മ ധീരരായ പാർട്ടി പ്രവർത്തകർക്കും ജില്ലാ സെക്രട്ടറിയേറ്റ് നന്ദിയും കടപ്പാടും അറിയിച്ചു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ പി വി ജോർജ്, വാഹിദ് ചെറുവറ്റ, കെ ജലീൽ സഖാഫി , ജനറൽ സെക്രട്ടറിമാരായ കെ ഷമീർ, എപി നാസർ, സെക്രട്ടറിമാരായ ബാലൻ നടുവണ്ണൂർ, അഡ്വ. ഇ.കെ മുഹമ്മദ് അലി , റഹ്മത്ത് നെല്ലൂളി , പിടി അബ്ദുൽ കയ്യും , ട്രഷറർ കെ കെ നാസർ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീൻ വടകര, കെ പി ഗോപി, ബി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.