പത്രസമ്മേളനത്തിൽ പങ്കെടുത്തവർ എസ്. ദാനം എം. ഐ, ജേക്കബ്മനോജ്, ജോസ്ജോളി കാക്കശ്ശേരി,ഷാജി ജോർജജ്.


തിരൂർ : സ്നേഹത്തിൻ്റെയും , സാഹോദര്യത്തിൻ്റെയും സന്ദേശമുണർത്തിക്കൊണ്ട് ക്രിസ്തുമസ് സമാഗതമാവുകയാണ് . ലോകമെങ്ങും സമാധാനത്തിൻ്റെ സന്ദേശ മുണർത്തി പുൽകൂട്ടിൽ ഭൂജാതനായ യേശുദേവൻ്റെ ഓർമ്മകൾ ഉണർത്തികൊണ്ട് ക്രിസ്തുമസ് പുതുവത്സരo സമാഗതമാവുന്നു . തിരൂരിലെ ക്രിസ്തുമസ്പ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് , തിരൂർ വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽക്രിസ്തുമസ് പുതുവത്സരാഘോഷം 12-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരൂർ ഫാത്തിമ മാതാ നഴ്സറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

നൂറിലധികം ക്രിസ്മസ് പാപ്പാമാർ അണിനിരക്കുന്ന പാപ്പാ ഷോയോടുകൂടി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും . മലപ്പുറം സബ് റീജിയൻ ചെയർമാൻ സി എസ് . റെനി പാപ്പാ ഷോ ഫ്ലാഗ് ഓഫ് ചെയ്യും .
തുടർന്ന് നടക്കുന്ന ക്രിസ്മസ് പുതുവത്സര സമ്മേളനം തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രസിഡൻറ് എസ് ദാനം അധ്യക്ഷത വഹിക്കും.
കോർ എപ്പിസ്കോപ്പ റവ: മാത്യൂസ് വട്ടിയാനിക്കൽ മുഖ്യാതിഥിയാവും തിരൂർ സബ് കളക്ടർ ദിലീപ് . കെ. കൈനിക്കര ഐ. എ. എസ്. ക്രിസ്തുമസ് കേക്ക് മുറിക്കും. വൈ. എം. സി. എ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് തിരൂർ ഡി വൈ എസ് പി എ . ജെ ജോൺസൺ സമ്മാനദാനം നിർവഹിക്കും.

റവ. ഫാ ജോസഫ് മണ്ണഞ്ചേരിൽ ക്രിസ്തുമസ് സന്ദേശവും, റവ. ഫാ . എൽദേ ജേക്കബ് പുതുവത്സര സന്ദേശവും നൽകും റവ. ഫാ.സുനിൽ പുതിയാട്ടിൽ , റവ.ഫാ ബെർണറ്റ് എംപി , റവ ഫാ. അജീഷ് വിനോദ് , റവ.ഫാ ജിതിൻ മാത്യു തോമസ് , റവ . സി. നിർമ്മൽ എസ്. എച്ച്. , റവ.സി . സിൽവിയ , റവ. സി. വിനയ , എം. ഐ. ജേക്കബ് , മനോജ് ജോസ് എന്നിവർ ആശംസകൾ നേരും. വിവിധ ഗ്രൂപ്പുകൾ കരോൾ ഗാനങ്ങൾ അലപിക്കും . യു.പി. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ക്രിസ്മസ് ഡാൻസ് മത്സരം , കലാപരിപാടികൾ എന്നിവ നടത്തപ്പെടും.
പാപ്പാ ഷോയിലേക്കും ക്രിസ്മസ് ആഘോഷ പരിപാടികളിലേക്കും എല്ലാ നല്ലവരായ നാട്ടുകാരെയും ജാതി മത ഭേദമന്യേ സാദരം സ്വാഗതം ചെയ്യുന്നു.ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published.