താനാളൂർ പഞ്ചായത്ത് യുഡിഎഫ് പ്രകടനപത്രിക മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പ്രകാശനം ചെയ്യുന്നു.

താനുർ: ഇന്നത്തെ വാഗ്ദാനം നാളെത്തെ യാഥാർത്ഥ്യം എന്ന സന്ദേശമുയർത്തി യു ഡി എഫ് താനാളൂർ പഞ്ചായത്ത്
പ്രകടന പത്രിക
പുറത്തിറക്കി. ജനക്ഷേമകരമായ പദ്ധതികൾക്ക്
മുൻഗണന നൽകിയുള്ളതാണ്
പത്രിക’
താനാളൂരിലെ മുഴുവൻ ഗ്രാമീണ റോഡുകളും 100 ദിവസത്തിനകം ഗതാഗതയോഗ്യമാകുമെന്നും ഗ്രാമ പഞ്ചായത്ത് ആഫീസിൽ കെട്ടികിടക്കുന്ന മുഴുവൻ ഫയലുകളിലും 100 ദിവസത്തിനകം തീർപ്പു കൽപ്പിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന പ്രകടന പത്രികയിൽ ജലസാക്ഷരതക്കും ഊന്നൽ നൽകുന്നുണ്ട്.
ലഹരി മുക്ത താനാളൂർ യാഥാർത്ഥ്യമാക്കും. മുഴുവൻ അങ്കണവാടികളും സ്മാർട്ടാകും . അംഗനവാടി ടീച്ചർമാർക്കും ആശാവർക്കർമാർക്കും
ഹോണറേറിയം വർദ്ധിപ്പിക്കും.
പ്രവാസികൾക്കായി
ക്ഷേമ പദ്ധതികൾ നടപ്പാക്കും.
കുട്ടികൾക്കും രോഗികൾക്കും വയോജനങ്ങൾക്കുമായി ഹാപ്പിനെസ് പാർക്കുകൾ ആരംഭിക്കും. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ
പ്രയോജനപ്പെടുത്തി
ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സുകൾ നൽകി വിദ്യാർത്ഥികളെ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാൻ പര്യാപ്തമാക്കും.
കായിക മേഖലയിൽ പഞ്ചായത്തിലെ രണ്ട് സ്റ്റേഡിയങ്ങളും നവീകരിക്കുമെന്നും സ്ഥലലഭ്യതക്ക് അനുസരിച്ച് അരീക്കാട് പുതിയ സ്റ്റേഡിയം നിർമ്മിക്കുമെന്നും
പ്രകടനപത്രിക
വാഗ്ദത്വം നൽകുന്നു.

പ്രകടനപത്രിക മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പ്രകാശനം ചെയ്തു.
പി എ മുസ്തഫ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം വി കെ എം
ഷാഫി, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. അബ്ദുൽ ജലീൽ, ഗ്രാമ പഞ്ചായത്ത് അംഗം നുസ്റത്ത് ബാനു
ഡിസിസി സെക്രട്ടറി
ഒ രാജൻ, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി കെ.എൻ മുത്തു കോയ തങ്ങൾ.
താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. അഷ്റഫ്,
മുതിർന്ന മാധ്യമപ്രവർത്തകൻ
ഉബൈദുള്ള താനാളൂർ
ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി
അഡ്വ എപി സ്മിജി
എം.കെ അനില
വി.പി.സുലൈഖ
അനിൽ തലപ്പള്ളി
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.