
തിരുന്നാവായ: ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർഥികളായ ജില്ലാ പഞ്ചായത്ത് തിരുന്നാവായ
ഡിവിഷൻ സാരഥി എൻ.പി. ശരീഫാബി,
തിരൂർ ബ്ലോക്ക് പഞ്ചായത്ത്
പട്ടർനടക്കാവ് ഡിവിഷൻ സ്ഥാനാർത്ഥി
സി.പി. റഹ്മത്ത്, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സ്ഥാനാർഥി എം.കെ. അബ്ദുൽ അസീസ് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അനന്താവൂർ കോന്നല്ലൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.വി ഫൗസിയ അധ്യക്ഷത വഹിച്ചു.ഖമറുദ്ധീൻ പരപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വി.പി കുഞ്ഞാലി, എൻ.പി. ശരീഫാബി,
സുഹറാബി കൊട്ടാരത്ത് ,
കെ.കെ. കുഞ്ഞിമോൻ,
എം.കെ. അസീസ്, കെ.എം. സുഹറ,എ.കെ.ഫസീന, ഷമീർ ഇഖ്ബാൽ നഗർ എന്നിവർ പ്രസംഗിച്ചു.
Leave a Reply