ഡോ.മാളവിക ബിന്നി

Dr:അംബേദ്ക്കറെ പുനർവായനക്ക് വിധേയമാക്കിയാൽ ഫാഷിസത്തിന്നെതിരെ പ്രതിരോധം തീർക്കാം :ഡോക്ടർ മാളവിക ബിന്നി ,

ഏറണാകുളം:ഡോക്ടർ ബി ആർ അംബേദ്ക്കരുടെ 69ാം പരി നിർവ്വാണ ദിനത്തിൽ കെഡിപി സംഘടിപ്പിച്ച വെബ്നാർ കണ്ണൂർ യൂണിവേഴ്സിറ്റി അസി പ്രൊഫസർ ഡോക്ടർ മാളവിക ബിന്നി ഉദ്ഘാടനം നിർവഹിച്ചു . ഫാഷിസത്തിൻ്റെ കടന്നു കയറ്റം പ്രതിരോധിക്കപ്പെടണമെങ്കിൽ രാജ്യത്ത് ഭരണഘടനയിലൂടെ ഡോക്ടർ അംബേദ്കർ മുന്നോട്ടുവെച്ച ധാർമികത കൃത്യമായി ഉൾകൊണ്ടാൽ രാജ്യത്ത് സമത്വം ഉറപ്പുവരുത്താൻ കഴിയുമെന്നും ചരിത്രത്തിൻ്റെ വീണ്ടെടുപ്പിന് അംബേദ്ക്കർ പുനർ വായിക്കപ്പെടണമെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ഉറക്കെ ശബ്‌ദിച്ച ഡോക്ടർ അംബേദ്കർ ഇന്ത്യയിലെ ഫെമിനിസ്റ്റുകൾക്ക് പ്രചോദനമാണെന്നും ഡോക്ടർ മാളവിക ബിന്നി പറഞ്ഞു.

ഡോക്ടർ അംബേദ്കറെ ഇസ്ലാം മത വിരോധിയാക്കുവാനുള്ള സംഘപരിവാര നീക്കംഗൂഢ അജണ്ടയുടെ നിർമിതിയാണെന്നും നുണകൾ തുടർച്ചയാക്കുന്ന സംഘപരിവാര ചരിത്രകാരൻമാർ ഡോക്ടർ അംബേദ്കറുടെ എഴുത്തുകൾ വായനക്ക് വിധേയമാക്കിയാൽ യഥാർത്ഥ വസ്തുത വ്യക്തമാകുമെന്നും മാളവിക ബിന്നി ചൂണ്ടിക്കാണിച്ചു.പ്രമുഖ അംബേർക്ക റൈറ്റ് കെ അംബുജാക്ഷൻ, ഐആർ സദാനന്ദൻ, എൻസൈക്ലോപീഡിയ മുൻ എഡിറ്റർ ആർ അനിരുദ്ധൻ,കെഡിപി സംസ്ഥാന പ്രസിഡണ്ട് ബിനു വയനാട്,സംസ്ഥാന ജനറൽ സെക്രട്ടറി സിബീഷ് ചെറുവള്ളൂർ,ശശി പന്തളം,പിആർ സുരേഷ് കുമാർ , സന്തോഷ് എടക്കാട് തുടങ്ങിയവർ സംസാരിച്ചു.

കെ ആംബുജാക്ഷൻ

Leave a Reply

Your email address will not be published.