തിരുന്നാവായ :കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണ ഒരുക്കിക്കൊണ്ട് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി നടത്തുന്ന 33മത് മതേതര മാമാങ്ക മഹോത്സവം
ഫെബ്രുവരി 1 2 3 തീയ്യതികളിലാണ് നടക്കുക.

അങ്കവാൾപ്രയാണം ,
കലാ രാത്രി ,ചരിത്രസഭ, കായിക സായാഹ്നം , മാമാങ്കസ്മൃതി ദീപം തെളിയിക്കൽ , ഘോഷയാത്ര, കളരിപയറ്റ് , കൂറ നാട്ടൽ ബാല കൂട്ടം, കവിതാ പട്ടത്താനം,
പ്രശ്നോത്തരി,
തുടങ്ങിയവ നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിച്ചവർക്ക് സ്നേഹ ആദരവും 2025ന്റെ മാമാങ്ക പുരസ്ക്കാരവും സമ്മാനിക്കും .എല്ലാ മത വിഭാഗത്തിലും ഉൾപെട്ടയാളുകൾ ഒരുമിച്ച് കൂടി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആഴ് വഞ്ചേരി തമ്പ്രാക്കൾ മുഖ്യ രക്ഷാധികാരിയായി 1994 മുതൽ മാമാങ്ക മഹോത്സവം തിരുന്നാവായയിൽ നടന്ന് വരുന്നു.സ്വാഗതസംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രൻ അധ്യക്ഷതയിൽ നടന്ന ചർച്ച സംഗമം പരുത്തിപ്ര മുഹമ്മദാജി ഉദ്ഘാടനം ചെയ്തു.മുതിർന്ന പത്ര പ്രവർത്തകൻ കായക്കൽ അലി.കൺവീനർ എം കെ സതീഷ് ബാബു , കാടാംമ്പുഴ മൂസ്സ ഗുരുക്കൾ, കെ വി മൊയ്തീൻ കുട്ടി മാസ്റ്റർ . സോളമൻ കളരിക്കൽ ,ടി കെ അലവിക്കുട്ടി ,സതീശൻ കളിച്ചാത്ത് , ടി അയ്യപ്പൻ,അംബുജന്‍ തവനൂര് ,ഗഫൂർ കൊടക്കൽ, പൂവത്തിങ്കൽ റഷീദ് , നെടുവഞ്ചേരി കുഞ്ഞി ബാവ ,സി വി. സുലൈമാൻ , അസ്ക്കർ പല്ലാർ , ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കൾ, കോഴി പുറംബാവ, നിസാം മുട്ടിക്കാട്,റഫീഖ് തേക്കിൽ സിദ്ധീഖ് വെള്ളാടത്ത് , P ഇബ്രാഹിം, സി കിളർ, ചിറക്കൽ ഉമ്മർ തുടങ്ങിയാൽ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.