കെ.എസ്‌.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മിറ്റി വളാഞ്ചേരി ആറ്റം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ എൻ.എം .എം എസ് മാതൃക പരീക്ഷ.

വളാഞ്ചേരി : കെ.എസ്‌.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മിറ്റി വളാഞ്ചേരി ആറ്റം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എൻ. എം . എം.എസ് മാതൃക പരീക്ഷ സംഘടിപ്പിച്ചു. വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ കെ.എസ്‌ ടി.യു ഉപജില്ല പ്രസിഡൻ്റ് പി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. അക്കാദമി വിഭാഗം ചെയർമാൻ കെ . അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ആറ്റം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളായ താഹിർ ,ദീപ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലയിലെ പത്ത് ഹൈസ്കൂളിൽ നിന്നായി 200 പരം വിദ്യാർത്ഥികൾ പങ്കെടുത്തു .പരീക്ഷയ്ക്ക് എം. യൂനുസ് , പി. ഷെഫീഖ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.