ഖുർആൻ അകംപൊരുൾ അഞ്ചാം വാള്യം വർക്കല നാരായണ ഗുരുകുലത്തിൽ വച്ച് പ്രകാശനം ചെയ്തു. ബ്രഹ്മവിദ്യാ മന്ദിരത്തിലെ ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഡോ.സുനിൽ പി ഇളയിടം ശ്രീ ഷൗക്കത്തിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്. ഗുരു മുനി നാരായണപ്രസാദ് ആയിരുന്നു അദ്ധ്യക്ഷൻ. ഡോ. ദിവ്യ എസ് അയ്യർ IAS ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി മുഖ്യാതിഥിയായിരുന്നു. ശ്രീ. എസ് രാധാകൃഷ്ണൻ ഗ്രന്ഥം പരിചയപ്പെടുത്തി. ശ്രീമദ് സ്വാമി ത്യാഗീശ്വരൻ ആശംസ നേർന്നു.
ചരിത്രത്തിലിടം പിടിച്ച പരിപാടിയിൽ നടന്ന സൂഫീ സംഗീത സദസ്സിൽ കോഴിക്കോട് ഇടിയങ്ങരയിലെ കലാകാരന്മാർ പങ്കെടുത്തു. ശ്രീ എം എസ് സുരേഷ് സ്വാഗതവും ശ്രീ പി എച്ച് ഷാജഹാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.