തിരൂർ : കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വംനൽകി വരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബസംഗമം ഈ വരുന്ന ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ തിരൂർ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്നു.

യൂണിറ്റിൻ്റെ പ്രവർത്തനം ഉർജ്ജിതപ്പെടുത്താനും മറ്റുമായി യൂണിറ്റിലെ അംഗങ്ങൾ കുടുംബ സമേതം ഒത്തുചേരുന്നു .

കുടുംബ സംഗമ ബ്രോഷർ എംഇഎസ് കേരള സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മത് ഷാഫി ഹാജി കൈനിക്കര യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അമ്മേങ്കര അബ്ദുള്ളക്കുട്ടിക്ക് കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.

യൂണിറ്റ് സെക്രട്ടറി കെകെ അബ്ദുൽ റസാഖ് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ
പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ജലീൽ കൈനിക്കര, നജ്മുദ്ദീൻ കല്ലിങ്ങൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി പി അബ്ദുറഹിമാൻ, വിഇഎ ഷാനവാസ്, നിഷാ റാണി സിറാജ്, എം മൊയ്തുട്ടി ഹാജി , സുബ്ഹാൻ സക്സസ് എന്നിവർ സംസാരിച്ചു.

എംഇഎസ് കേരളയുടെ സംസ്ഥാന ജില്ലാ താലൂക്ക് നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും .
ഉൽഘാടന സമ്മേളനം ,അനുസ്മരണം, പ്രതിഭകളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ പരിപടിക്ക് മാറ്റ് കൂട്ടും.

റെജിട്രേഷൻ നിർബ്ബദ്ധംമെംബർമാരുടെ പ്രത്യേക ശ്രദ്ധക്ക് പങ്കെടുക്കുന്നവർ നിർബന്ധമായും പേരും കുടുംബത്തിൽ നിന്ന് എത്ര പേർ ഉണ്ടെന്നും അറിയിക്കണം .

Leave a Reply

Your email address will not be published.