ഐ.ജി.എം തിരൂർ മണ്ഡലംപ്രീ കോൺഫറൻസ് കെ.എൻ. എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിപി. സുഹൈൽ സാബിർ ഉദ്ഘാടനം നിർവഹിക്കുന്നു.

ഐ .ജി.എം. പ്രീ കോൺഫറൻസ് സംഘടിപ്പിച്ചു.

തലക്കാട്: രാജ്യത്തിൻ്റെ ചരിത്രത്തെ
വർഗീയ വൽക്കരിക്കുന്നവരെ തിരിച്ചറിയണമെന്നും സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കന്ന അധാർമിക പ്രവർത്തനങ്ങൾക്ക് അധികൃതർ തടയിടമെന്നും എം.ജി.എം ആവശ്യപ്പെട്ടു.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ചു വരുന്ന “സ്വർഗ്ഗം കുടുംബ കവാടം ” ഫാമിലി ക്യാമ്പയിന്റെ ഭാഗമായി തിരൂർ മണ്ഡലം എം.ജി. എം കമ്മിറ്റിയുടെ നേതൃത്വത്തിൽ വുമൺസ് ഗാതറിങ്ങും
ഐ. ജി. എം സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രീ കോൺഫറൻസും സംഘടിപ്പിച്ചു.

“എംബ്രൈസ് ഹലാൽ വൈബ്സ്, അറ്റൈൻ എറ്റേണൽ ലൈറ്റ്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന
ഐ. ജി.എം (ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻറ്) ജില്ലാ കമ്മിറ്റി കോട്ടക്കലിൽ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം തിരൂർ മണ്ഡലം കമ്മിറ്റി
ബി.പി. അങ്ങാടിയിൽ സംഘടിപ്പിച്ച പ്രീ കോൺഫറൻസ് കെ.എൻ. എം മർക്കസുദ്ദഅവ: സംസ്ഥാന സെക്രട്ടറി
പി. സുഹൈൽ സാബിർ ഉദ്ഘാടനം നിർവഹിച്ചു.
ധാർമിക ക്യാമ്പസുകൾക്ക് വിദ്യാർത്ഥിത്വത്തിന്റെ ബദൽ” എന്ന വിഷയം ഐ.ജി.എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി നുബ് ല അബ്ബാസ് അവതരിപ്പിച്ചു.എം.ജി.എം തിരൂർ മണ്ഡലം പ്രസിഡൻ്റ് വി.പി ഉമർ അധ്യക്ഷയായി.
ഹുസൈൻ കുറ്റൂർ, പി.വി ഇഖ്ബാൽ, സഹീർ വെട്ടം ,എം.ജി.എം ഭാരവാഹികളായ സൈനബ കുറ്റൂർ, റസീന ചെമ്പ്ര ,സഫിയ ചേന്നര, പി. ജുമാന ,
ഐ.ജി.എം ഭാരവാഹികളായ
കെ. നാജിയ മുഹ്സിൻ , മിൻഹ തൊട്ടി വളപ്പിൽ,എം.അംന ,ടി.റബീഹ, കെ. മിൻഹ അലി, എ . ആയിഷ തഹ് സി എന്നിവർ
പ്രസംഗിച്ചു

Leave a Reply

Your email address will not be published.