
തിരുന്നാവായ : പട്ടർനടക്കാവ് കുത്ത് കല്ല് പ്രദേശത്ത് യു.ഡി. എഫ് സ്ഥാനാർത്ഥികൾക്കു
വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം
ശക്തമാകുന്നു. ഹൗസ് കാമ്പയിൻ, കുടുംബ സദസ്സ്, വാഹന പ്രചാരണം എന്നിവ നടന്നു വരുന്നു. കുത്ത് കല്ല് യു.ഡി.എഫ് ഓഫീസ് പരിസരത്ത് നടന്ന രണ്ടാം ഘട്ട പ്രചാരണ കാമ്പയിൻ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.വെട്ടൻ ശരീഫ് ഹാജി അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കൊട്ടാരത്ത് ഫഖ്‌റുദീൻ അലി, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഹന്നത്ത് എടശ്ശേരി, കെ.വി തെയ്യൻ എന്ന പ്രഭാകൻ എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു. ഇ. കമ്മുഷാഫി, കെ.പി.ഇസ്മായിൽ, പി. ഖമറുദ്ധീൻ, കബീർ വെട്ടൻ, വേണു മാട്ടുമ്മൽ, ജമാൽ വെട്ടൻ, സൈനുദ്ധീൻ ചെരട, വി. ഹംസകുട്ടി, നെടിയിൽ മുസ്തഫ, അയ്യൂബ് നാലകത്ത്, ഫൈസൽ വളപ്പിൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply