ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതി റിമാന്റിലേക്ക്

വാടാനപ്പിള്ളി : 08.04.2021 തിയ്യതി വൈകീട്ട് 05.30 മണിയോടെ പരാതിക്കാരിയായ സ്ത്രീക്ക് ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തിയ സംഭവത്തിന് വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷ് 59 വയസ്സ് എന്നയാളെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുണ്ടുകാടുള്ള പ്രതിയുടെ ബന്ധുവീട്ടിൽ നിന്നും പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സന്തോഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പൊതുമുതൽ നശിപ്പിച്ച കേസ്സിലും, സർക്കാർ ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും, ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തിലൂടെ ജാഥ നടത്തിയ കേസ്സിലും അടക്കം മൂന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി, വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ ബി, സബ്ബ് ഇൻസ്പെക്ടർമാരായ വിനീത്, സുബിൻ ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ പ്രദീപ് സി ആർ, എഎസ്ഐ ലിജു ഇയ്യാനി, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.