
ചെറിയമുണ്ടം ഗവ: ഹയർസെക്കൻ്ററി സ്കൂളിൽ ഡിസം: 1,2 തീയതികളിൽനടന്നു കൊണ്ടിരുന്ന ISRO ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു. പ്രദർശനത്തിൽ വിദ്യാർത്ഥികൾക്ക് വിവിധതരം റോക്കറ്റ് മോഡലുകളും ഉപഗ്രഹമോഡലുകളും ഡിസ്പ്ലേകളും കാണുന്നതിനും അറിയുന്നതിനുമുള്ള അവസരമുണ്ടായി.
പഞ്ചായത്തിലെ എല്ലാ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രദർശനം കാണുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ
ബഹിരാകാശ സംബന്ധിയായ അറിവുകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ISRO പ്രദർശനം നടത്തുന്നത്.
പ്രിൻസിപ്പാൾ സ്മിത ടി. എൽ, ഹെഡ്മാസ്റ്റർ ബിജു.ജി എസ് PTA പ്രസിഡണ്ട് എം.പി. പ്രഭാകരൻ, വൈസ് പ്രസിഡണ്ട് സൈതാലി ഒ,
അദ്ധ്യാപകരായ ഐസക് എം വർഗീസ്, സജീവൻ, ബിജി എൻ ,സുനി ബി, അബ്ദുൾ നാസർ സി.ടി.,വിജയ.പി. പി. പി ടി എ അംഗങ്ങളായ അബു കുടുക്കിൽ, നിസാർ ,ജോഷി തുടങ്ങിയവർ പ്രദർശനത്തിന് നേതൃത്വം നൽകി.

Leave a Reply