മലപ്പുറം:മലപ്പുറം ജില്ലയില്‍, വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മത്സരിക്കുന്ന റൈഹാന കാപ്പന്‍ വെറുമൊരു സ്ഥാനാര്‍ഥി അല്ല. അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകി, ഫാഷിസത്തിന്റെ കുടിലതകള്‍ക്കെതിരേ നേര്‍ക്കുനേരെ പൊരുതി വിജയിച്ച പെണ്‍കരുത്താണവര്‍.

സിദ്ദീഖ് കാപ്പനെ നിങ്ങള്‍ മറന്നു കാണില്ല. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട, അധികാരത്തിന്റെയും സവര്‍ണ മുഷ്‌കിന്റെയും ഹുങ്കില്‍ ഹോമിക്കപ്പെട്ട ദലിത് യുവതിയെക്കുറിച്ച് പുറം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തുറുങ്കിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍.

രാജ്യദ്രോഹവും വര്‍ഗീയ വിദ്വേഷം പരത്തലും യുഎപിഎയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മധുരയിലെ ജയിലില്‍ തളയ്ക്കപ്പെട്ട കാപ്പന്‍ ഇനി പുറംലോകം കാണില്ലെന്ന് കരുതിയവരായിരുന്നു ഏറെയും. എന്നാല്‍, തന്റെ മൂന്ന് മക്കളോടൊപ്പം നീതിബോധമുള്ള എല്ലാ മനുഷ്യരുടെയും മുന്നില്‍, അധികാരത്തിന്റെ ഇടനാഴികളില്‍ എല്ലാ വാതിലുകളും മുട്ടിയ റൈഹാന ഒടുവില്‍ വിജയം നേടുക തന്നെ ചെയ്തു. എല്ലാ ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് അവര്‍ പ്രിയതമനെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിലേക്ക് നയിച്ചു.

പൂച്ചോലമാടും മുട്ടുംപുറത്തുമൊക്കെയുള്ള ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ അവളുടെ ആ പോരാട്ടത്തിനൊപ്പം നിന്നു. സാധാരണ ഒരു വീട്ടമ്മയില്‍ നിന്ന് ഇന്ന് കാണുന്ന രാഷ്ട്രീയ കരുത്തിലേക്ക് റൈഹാന എന്ന മുസ്ലീം സ്ത്രി എത്തിയത് ആ പോരാട്ടത്തിലൂടെയായിരുന്നു. ആ കരുത്തിന്റെ ബലത്തിലാണ് റൈഹാന കാപ്പന്‍ കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.

റൈഹാനയുടെ വിജയ – പരാജയത്തെക്കാളപ്പുറമാണ് അവളുടെ സ്ഥാനാര്‍ത്ഥിത്വം മുന്നോട്ട് വയ്ക്കുന്ന പെണ്‍കരുത്തിന്റെ രാഷ്ട്രീയം എന്നാണ് ഇതേക്കുറിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചത്. മസ്തിഷ്‌കത്തില്‍ നീതിബോധവും, ഹൃദയത്തില്‍ സഹ ജീവികളോടുള്ള അലിവും, മനുഷ്യരെ കക്ഷി – രാഷ്ട്രീയ – ജാതി – മത – സാമുദായിക – ലിംഗ ഭേദമന്യേ ചേര്‍ത്തു പിടിക്കാനുള്ള രാഷ്ട്രീയ കരുത്തും, കാഴ്ചപ്പാടുമുള്ളൊരു സ്ത്രി സ്വതന്ത്രയായി നിന്ന് ജനവിധി തേടുന്നു എന്നത് തന്നെ ഒരു രാഷ്ട്രീയ സൗന്ദര്യമാണെന്നും ശ്രീജ നെയ്യാറ്റിന്‍ കര പറയുന്നു.

https://chat.whatsapp.com/BqdeZLpeJK99WyqbnT9Sih?mode

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ന് കുറച്ച് സമയം ഞാനവള്‍ക്കൊപ്പമുണ്ടായിരുന്നു …. അവള്‍ മത്സരിക്കുന്ന വാര്‍ഡിലെ മനുഷ്യരോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ??

ആ സര്‍പ്രൈസ് ഇതാണ് …

റൈഹാന സിദ്ദിഖ് കാപ്പന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു.

മലപ്പുറം ജില്ലയില്‍, വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍

സാധാരണ ഒരു വീട്ടമ്മയില്‍ നിന്ന് ഇന്ന് കാണുന്ന രാഷ്ട്രീയ കരുത്തിലേക്ക് റൈഹാന എന്ന മുസ്ലീം സ്ത്രി എത്തിയതെങ്ങനെയെന്ന് ഓരോ മലയാളിക്കുമറിയാം ….

ഫാസിസം വേട്ടയാടിയ തന്റെ ഭര്‍ത്താവിന്റെ നീതിക്ക് വേണ്ടി പൊരുതി വിജയിച്ച സ്ത്രി …

അതെ ഹിന്ദുത്വ ഭീകരത വേട്ടയാടി പിടിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ …

അവളുടെ ആ പോരാട്ടത്തിനൊപ്പം കക്ഷി രാഷ്ട്രീയ ഭേദമന്യേ നിന്ന പ്രദേശങ്ങളാണ് പൂച്ചോലമാടും മുട്ടുംപുറവുമൊക്കെ … ആ നാട്ടിലാണവള്‍ ജനവിധി തേടുന്നത് …. മസ്തിഷ്‌കത്തില്‍ നീതിബോധവും, ഹൃദയത്തില്‍ സഹ ജീവികളോടുള്ള അലിവും, മനുഷ്യരെ കക്ഷി – രാഷ്ട്രീയ – ജാതി – മത – സാമുദായിക – ലിംഗ ഭേദമന്യേ ചേര്‍ത്തു പിടിക്കാനുള്ള രാഷ്ട്രീയ കരുത്തും, കാഴ്ചപ്പാടുമുള്ളൊരു സ്ത്രീ സ്വതന്ത്രയായി നിന്ന് ജനവിധി തേടുന്നു എന്നത് തന്നെ ഒരു രാഷ്ട്രീയ സൗന്ദര്യമാണ്.

ഇന്ന് കുറച്ച് സമയം ഞാനവള്‍ക്കൊപ്പമുണ്ടായിരുന്നു. അവള്‍ മത്സരിക്കുന്ന വാര്‍ഡിലെ മനുഷ്യരോട് വോട്ടഭ്യര്‍ത്ഥിക്കാന്‍. നിറഞ്ഞ പുഞ്ചിരിയോടെ ഓരോ വീടുകളിലേക്കും കയറി ചെന്ന് തികഞ്ഞ ആത്മ വിശ്വാസത്തോടെ ‘വിവേചനമില്ലാത്ത വികസനം’എന്ന രാഷ്ട്രീയത്തിലൂന്നി നിന്ന് കൊണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന റൈഹാനയെ കണ്ടപ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു. 2020 ലെ റൈഹാന എന്റെ മനസിലേക്കോടിയെത്തി. തന്റെ ഭര്‍ത്താവ് സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി ഇടപെടല്‍ ആവശ്യപ്പെട്ട് കരഞ്ഞ് കലങ്ങിയ കണ്ണുകളും വിറ പൂണ്ട ശരീരവുമായി ആകെ തളര്‍ന്ന അവസ്ഥയില്‍ സെക്രട്ടറിയേറ്റ് പടിക്കലെത്തിയ റൈഹാനയെ ഞാന്‍ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുമ്പോള്‍ ഇങ്ങനൊരു ദിവസം ഞാന്‍ സ്വപ്‌നേപി വിചാരിച്ചില്ല.

റൈഹാന, താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച വിവരം എന്നോട് ഫോണില്‍ പറയുന്നത് എന്റെ പിറന്നാള്‍ ദിവസമാണ് നവംബര്‍ 19 ന്. എനിക്ക് ആ ദിവസം ലഭിച്ച ഏറ്റവും മൂല്യവത്തായ വാര്‍ത്തയായിരുന്നത്. പിറന്നാള്‍ ദിനത്തില്‍ ഞാന്‍ കേട്ട എനിക്ക് ഇരട്ടി മധുരം പകര്‍ന്ന ഏറ്റവും ആനന്ദകരമായ വാര്‍ത്ത.

അവള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഇന്ന് ഞാനവളുടെ വാര്‍ഡില്‍ ചെന്നത് എത്രമാത്രം ആത്മാഭിമാനത്തോടെ ആയിരുന്നെന്നോ ?

ഒരു വീട്ടില്‍ ഭര്‍ത്താവിനേയും, മക്കളേയും പരിചരിച്ച് മാത്രം ജീവിച്ചിരുന്നൊരു സാധാരണ മുസ്ലീം സ്ത്രീയെ രാഷ്ട്രീയ കരുത്തുള്ളവളാക്കി, നിര്‍ഭയത്വമുള്ളവളാക്കി മാറ്റി പൊതു സമൂഹത്തിലേക്കിറക്കിവിടുകയാണ് സിദ്ദിഖ് കാപ്പനെ വേട്ടയാടിയതിലൂടെ ചോര കുടിക്കുന്ന ബ്രാഹ്‌മണ്യം അഥവാ യോഗീ ആദിത്യ നാഥ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്.

റൈഹാനയുടെ വിജയ – പരാജയത്തെക്കാളപ്പുറമാണ് അവളുടെ സ്ഥാനാര്‍ത്ഥിത്വം മുന്നോട്ട് വയ്ക്കുന്ന പെണ്‍കരുത്തിന്റെ രാഷ്ട്രീയം.

ജയപരാജയങ്ങളൊക്കെ ആ നാട്ടിലെ രാഷ്ട്രീയ ബോധമുള്ള ജനങ്ങള്‍ തീരുമാനിക്കട്ടെ.

Leave a Reply

Your email address will not be published.