
പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും
ട്രോഫികൾ വിതരണം ചെയ്തു.
തിരൂർ : തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ സമയബന്ധിതമായി ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്ത് ഏവരുടെയും പ്രശംസ പിടിച്ചുപ്പറ്റി ട്രോഫി കമ്മറ്റി. മത്സര ഫലം പുറത്ത് വന്ന ഉടനെ തന്നെ ട്രോഫി കമ്മറ്റി പവലിയനിൽ നിന്ന് വിജയി കൾ ട്രോഫികളും സർട്ടിഫിക്കറ്റുകളും കൈപ്പറ്റിരുന്നു.കലോത്സവത്തിൽ കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരച്ചു.105ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഈ വർഷം
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും വ്യക്തിഗത ട്രോഫി നൽകിയത് ശ്രദ്ധേയമായി. കെ.എം അബ്ദുള്ള, കല്ലൂർ മുഹമ്മദ് അലി, മജീദ് കാടേങ്ങൽ , പി.കെ. എം. ഷഹീദ്, ഇ.പി.എ. ലത്തീഫ്, എൻ.പി. മുഹമദ് അലി,
വി.എ. ഗഫൂർ, എ.കെ. നാസർ,
ജലീൽ വൈരങ്കോട്, കെ.എം. ഹനീഫ ,
സി.ടി. ജമാൽ, പി. അബൂബക്കർ, ,തൊട്ടിയൻ ബഷീർ, കെ. ഫസൽ ഹഖ്,
സഫ്ദർ അലി വാളൻ, റഹീം കുണ്ടൂർ,
എം.യൂനുസ് , ടി.പി. സുബൈർ, റഫീഖ് പാലത്തിങ്ങൽ, യാസിർ ചെമ്പ്ര ,സുധീർ കൂട്ടായി , കെ. അബ്ദുൽ വാരിസ് , പി.പി. അബ്ദുൽ ജലീൽ, എൻ.കെ. ഷാഹിന , ടി.വി. റംഷീദ, സി. ആമിന, സഫ് വാൻ മംഗലം, ടി.കെ.ഷുഹൈബ്, നസീം വെട്ടം, കെ.അൽ ഷാൻ, ഹമീദ് ചേന്നര , ടി.പി. റഷീദ്, സി.ടി. റാഷിദ്, പി.പി. ഷജ്ന,കെ .ഹസീന, കെ. സബിത, പി. ജസീന , പി.കമറുദ്ധീൻ, സുനീറ,,ആയിഷ ബീഗം, , ഫിദ, റംസീന , നുസ്റത്ത്, ജംഷി, സുബൈദ എന്നിവർ നേതൃത്വം നൽകി.
Leave a Reply