ജി.എച്ച്.എസ്.എസ്. ചെറിയമുണ്ടം സ്കൂളും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISROയും സംയുക്തമായി സംഘടിപ്പിക്കുന്ന ബഹിരാകാശ ശാസ്ത്ര പ്രദർശനം ഡിസംബർ 1, 2 തീയതികളിൽ സ്കൂൾ ക്യാമ്പസിൽ നടക്കും.
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും അന്വേഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന എക്സിബിഷനിൽ ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, ബഹിരാകാശ ദൗത്യങ്ങൾ, ശാസ്ത്ര മാതൃകകൾ തുടങ്ങി വിവിധ പ്രദർശനങ്ങൾ ഉണ്ടാകും.

സ്കൂൾ വിദ്യാർത്ഥികൾക്കും സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.