
ഇരിങ്ങാവൂർ : ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നവംബർ 27 ന് വ്യാഴാഴ്ച നടന്ന പഞ്ചായത്ത് തല എൽ പി സ്കൂൾ കായികമേളയിൽ 63 പോയിന്റ് നേടി ഇരിങ്ങാവൂർ ജി എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. 42 പോയിന്റോടെ പൊന്മുണ്ടം സൗത്ത് ജി എം എൽ പി സ്കൂൾ രണ്ടാം സ്ഥാനവും, 27 പോയിന്റ് നേടി തലക്കടത്തൂർ എം ടി ഐ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ചെറിയമുണ്ടം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
സ്മിത.ടി. എൽ ചെറിയമുണ്ടം ഹൈസ്കൂൾ പ്രധാന അധ്യാപകൻ ബിജു ടി എസ് എന്നിവർ ഓവറോൾ ട്രോഫികൾ നൽകി. പി ഇ സി കൺവീനർ ഷാജി, എം എ റഫീഖ്, , മുഹമ്മദ് റമീസ്, സൽമാൻ ഫാരിസ്, രഹന തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply