വൈ ഐ പി ശാസ്ത്രപഥം – 25,000 രൂപ യും പ്രശസ്തി പത്രവും കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ് സ്കൂളിലെ പി ഹാനിയ റഹ്മാൻ, ഫാത്തിമ ദിൽന, ലാരിസ് ലുക്മാൻ.

ആലത്തിയൂർ: കേരളത്തിലെ പൊ തുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്ര പഥത്തിൽ ആലത്തിയൂർ കെ. എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾ ജിലാ തല ജേതാക്കളായി. ആശയം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വൈ.ഐ.പി ശാസ്ത്രപഥം 8.0 യിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് ഈ സ്കൂളിൽ നിന്നാണ്. ഇതിനുമുൻപും സ്കൂൾ ടീമിന് ജില്ലാ സംസ്ഥാനതലങ്ങളിൽ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂളിലെ ശാസ്ത്രപ്രതിഭകളായ പി. ഹാനിയ റഹ്‌മാൻ, ഫാത്തിമ ദിൽന, ലാരിസ് ലുഖ്മാൻ എന്നിവരാണ് നേട്ടത്തിനർഹരായത്. സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കെ ഡിസ്കിൻ്റെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലാണ് കുട്ടികൾ ആശയം അവതരിപ്പിച്ചത്. വിജയികൾക്ക് 25,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. ചലനശേഷി കുറഞ്ഞ രോഗികൾക്ക് ഇരിക്കാനും നിൽക്കാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം ചെലവ് കുറഞ്ഞ രീതിയിൽ വികസിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.

സ്കൂളിലെ വൈ.ഐ.പി.ക്ലബ് കൺവീനർ കെ.വി. ഷൗക്കത്താണ് വിദ്യാർഥികൾക്കാവശ്യമായ പിന്തുണ നൽകുന്നത്.
പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, പ്രധാനാധ്യാപിക എം. ബിന്ദു, പി.ടി.എ പ്രസിഡന്റ് ടി.എൻ.ഷാജി, സ്റ്റാഫ് സെക്രട്ടറിമാരായ ടി.പി. സുബൈർ, കെ നൗഫൽ മാനേജർ ഇൻചാർജ് ഡോ.കെ. ഇബ്രാഹിം, എ സി പ്രവീൺ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.

Leave a Reply

Your email address will not be published.