കൂറ്റനാട് : ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാരിനെതിരെ പ്രതികരിക്കാനുള്ള സുവർണ്ണാവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും, അതിനായി യു ഡി എഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കെ പി സി സി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ എസ് എസ് പി എ തൃത്താല നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് OP ഉണ്ണി മേനോൻ, സിക്രട്ടേരിയറ്റ് മെമ്പർ കെ മൂസക്കുട്ടി എന്നിവരും സിക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ റിപ്പോർട്ടും ട്രഷറർ പി.വി.നാരായണൻ കഴിഞ്ഞ ഒരു വർഷത്തെ കണക്കുമവതരിപ്പിച്ചു.

വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാജൻ പൊന്നുള്ളി, എ. ജയദേവൻ, അയ്യൂബ് ടി.പി., യു. വിജയകൃഷ്ണൻ, വി. ആർ ഋഷഭദേവൻ നമ്പൂതിരി, വി. എ. ശ്രീനിവാസൻ, എം. മോഹൻ കുമാർ, പി. എം ഇന്ദിരാദേവി, ദാസ് പടിക്കൽ, കെ. മാധവൻ മാസ്റ്റർ, കെ. മുഹമ്മദ് അഷ്റഫ്, ഓ. ശ്രീനാഥൻ , കെ.വി. അച്ചുതൻ മാസ്റ്റർ, ടി. കെ മൊയ്തീൻകുട്ടി, എന്നിവർ പ്രസംഗിച്ചു. ശ്രീമതി കെ.വി രമ സ്വാഗതവും ശ്രീമതി കെ. വി സാവിത്രി നന്ദിയും പറഞ്ഞു. തുടർന്ന് KSSPA ജില്ലാ പ്രതിനിധി വി.പി. രാധാകൃഷ്ണൻ റിട്ടേണിങ്ങ് ഓഫീസറായി നടന്ന തിരഞ്ഞെടുപ്പിൽ പി. ഇബ്രാഹിം കുട്ടി മാസ്റ്ററെ പ്രസിഡണ്ടായും വി.കെ ഉണ്ണിക്കൃഷ്ണനെ സിക്രട്ടറിയായും പി.വി. നാരായണനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു,

Leave a Reply

Your email address will not be published.