സർക്കാരിനെ വിശ്വസിച്ച് സർക്കാരിനൊപ്പം നിന്നപ്പോൾ ജീവനക്കാരേയും പെൻഷൻകാരേയും വഞ്ചിച്ച സർക്കാരിനെ ഇനിയും എങ്ങിനെയാണ് വിശ്വസിക്കുക എന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുമിറ്റക്കോട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് KSSPA പാലക്കാട് ജില്ലാ സെക്രട്ടരിയേറ്റ് അംഗം കെ. മൂസക്കുട്ടി ചോദിച്ചു. പി. മിനിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തെ അഭിസംബോധന ചെയ്ത് വി.കെ ഉണ്ണിക്കൃഷ്ണൻ, യു. വിജയകൃഷ്ണൻ, സി ചന്ദ്രൻ,വി.ടി. ഉണ്ണിക്കൃഷ്ണൻ, T K മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.P.V. മോഹനൻ സ്വാഗതം ആശംസിച്ച ചടങ്ങിന് പി. സരസ്വതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു പുതിയ വർഷത്തെ ഭാരവാഹികളായി പി.വി.മോഹനൻ പ്രസിഡണ്ട്), പി. മിനിടീച്ചർ (സിക്രട്ടറി) പി.കെ അലിക്കുട്ടി മാസ്റ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published.