തിരൂർ :തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നാളെ നടക്കുന്ന തപാൽ ജീവനക്കാരുടെ സാംസ്ക്കാരിക കൂട്ടായ്മയായ തിരൂർ തപാൽ കൂട്ടം നടത്തുന്ന എഴുത്തുത്സവം2.0 പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്‌റ്റ്‌ മണികണ്ഠൻ പട്ടാമ്പി മുഖ്യാഥിതിയായ് പങ്കെടുക്കും. പു.ക.സ ജില്ലാ പ്രസിഡങ്ങ് Dr ഉണ്ണി ആമ പാറക്കൽ തിരൂർ പോസ്റ്റൽ സൂപ്രണ്ട്. എം.കെ. ഇന്ദിര എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ NFPE നേതാക്കളായ എൻ.പി. അബ്ദുൾ കാദർ, വി.കെ.ടി. വിനോദ് കുമാർ , സതീശൻ പനച്ചിക്കൽ , പ്രദീപ് കന്മനം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.