
പഴയബാലറ്റ് ബോക്സും മെഗാ ഫോണുമായി കെ പി സുനീർ,
കൃഷ്ണൻ എരഞ്ഞിക്കൽ
അരീക്കോട്-വിസ്മൃതിയിലായ ബാലറ്റ് പെട്ടിയും മെഗാഫോണും പുരാവസ്തു ശേഖരണത്തിലെ അപൂർവ കാഴ്ചകളുമായി ഉർങ്ങാട്ടീരി വെറ്റിലപ്പാറ കെ പി സുനീർ. 1952 മുതല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് നിക്ഷേപിക്കാൻ ഉപയോഗിച്ച ബാലറ്റ് ബോക്സ് 2004ല്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ രംഗപ്രവേശനം വന്നതോടെയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് അപ്രത്യക്ഷമായത്. ഏറെ സുരക്ഷിതത്വവും കൃത്രിമത്വം നടത്താന്‍ കഴിയാത്തതുമായ പേപ്പർ ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്ത് പെട്ടിയില്‍ നിക്ഷേപിക്കുന്ന രീതി ഏറെ സുരക്ഷിതമായിരുന്നു. പോളിംഗിന് ശേഷം ഈ പെട്ടികള്‍ സുരക്ഷിതമായി അടച്ച് സീൽചെുയ്ത് സുരക്ഷിത കേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും പോലീസ് കാവലില്‍ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്. പഴയ ബാലറ്റ് പെട്ടിയുടെ നിർമാണം ഹൈദരാബാദിലെ ആൽവിൻ കമ്പനിക്കായിരുന്നു. പെട്ടിക്ക് മുകളിൽ ആൽവിന്‍ കമ്പനിയുടെ സീല്‍ വ്യക്തമായി കാണാൻ കഴിയും. ആധുനിക ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ബാലറ്റ് പെട്ടികൾ അപ്രത്യക്ഷമായി.
മലപ്പുറം ജില്ലയിലെ പുരാവസ്തു ശേഖരണ കൂട്ടായ്മ സംഘത്തിലെ പ്രധാന അംഗം കൂടിയായ സുനീർ കെ പിയുടെ
പുരാവസ്തു ശേഖരണത്തില്‍ അപൂർവ്വ ശേഖരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ബ്രീട്ടിഷ് ഭരണ കാലംമുതല്‍ പൊതു ജനങ്ങൾക്ക് നിർദേശം നൽകാനും പൊതുയോഗങ്ങളില്‍ ഉപയോഗിച്ചിരുന്നതുമായ മെഗഫോണുംഅപൂർവ കാഴ്ചയാണ്.. ലോഹം കൊണ്ട് നിർമിച്ച ഇതിന്റെ കോണിക്കല്‍ ഷേപ്പ് ശബ്ദത്തെ പ്രത്യേക ദിശയിലേക്ക് കടത്തി വിടുകയും ദൂരയുള്ള ശ്രോതാക്കൾക്ക് കേള്‍ക്കാനും സാധിക്കും. ചിലവ് കുറഞ്ഞതും ഉപയോഗിക്കാന്‍ എളുപ്പവും ആയതിനാല്‍ ആദ്യകാലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പൊതുയോഗങ്ങളിലും ഉപയോഗിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റൊ ആദ്യ പകുതി മുതല്‍ 1970കളില്‍ വരെ ഇത്തരത്തിലുള്ള മൈക്രോ ഫോണുകളിലൂടെ പ്രചാരണം നടത്തിയിരുന്നു. ആധുനിക സംവിധാനങ്ങൾവന്നതോടുകൂടി ഇവ അപ്രതക്ഷ്യമായി എന്നാല്‍ ഇപ്പോഴും ആൾകൂട്ടങ്ങളെ നിയന്ത്രിക്കാനും കായിക മത്സരങ്ങൾക്കും ഇന്നും ഉപയോഗിച്ച് വരുന്നുണ്ട്.
സുനീറിന്റെ ശേഖരത്തില്‍ 1969ലെ ബാലറ്റ് ബോക്സ്, 262 വർഷം പഴക്കമുള്ള മുളയില്‍ തീർത്ത ഡോക്യുമെൻ്റെ് (മുളകരണം) 20 മുതല്‍ 1000 രൂപ വരെയുള്ള ഇന്ത്യന്‍ നാണയങ്ങൾ, വലിപ്പം കൂടിയ സ്റ്റാമ്പ് മുതല്‍ സിൽക്ക് ബേങ്ക് നോട്ട്, (ജർമൻ ഗെൽഡ്) ലോകത്തിലെ ആദ്യത്തെ പോളിമർ നോട്ട് (ആസ്ത്രേലിയ) ഏറ്റവും വലിയ സഖ്യയുടെ ഒറ്റ നാണയം (പത്ത് ലക്ഷം)
ട്രാൻസ്നിസ്ട്രിയ പുറത്തിറക്കിയ പ്ലാസ്റ്റിക്ക് നാണയം വരെ ശേഖരണത്തിലുണ്ട്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ സ്റ്റാമ്പ് കളക്ഷനിലൂടെ തുടക്കമിട്ട ശേഖരണത്തിൽ 2000 മുതൽ അപൂർവ്വ ശേഖരത്തിലേക്ക് കടക്കുകയായിരുന്നു. ജില്ലയിൽനിരവധി ഭാഗങ്ങളിൽ അപൂർവ്വ ശേഖരണ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
വെറ്റിലപ്പാറയിൽ പരീദ് പാത്തുമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായ കെ പി സുനീർ അരീക്കോട് കെ എസ് എഫ് ഇയിൽ കളക്ഷൻ ഏജൻ്റൊയി ജോലിചെയ്യുന്നു. ഇതേ സ്ഥാപനത്തിൽ ബിസിനസ് പ്രമോട്ടർ ആയ റൈഹാനത്തും
മക്കളായ വാസീം ജാസും
നൈന ജാസ്മിനും പുരാവസ്തുശേഖരണത്തിൽ സുനീറിനൊപ്പമുണ്ട്.

Leave a Reply