തിരൂർ -മുസ്ലീം ലീഗിൽ ഏകാതിപത്യത്തിലും ഗ്രൂപ്പിസിലും പ്രതിഷേധിച്ച് മുസ്ലീം ലീഗ് മുൻ ശാഖാ സെക്രട്ടറി എം.ഫൈസൽ മാസ്റ്റർ രാജിവെച്ചു.വരും ദിവസങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുമെന്നും ഈ വരുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്ത് വാർഡ് 21 ൽ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതായും എം.ഫൈസൽ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
17 വർഷത്തോളാമായി മുസ്ലീംലീഗ് പറവണ്ണ വാർഡ് കമ്മറ്റി ,സെക്രട്ടറി,ട്രഷറർ തുടങ്ങിയ ചുമതലകൾ നിർവ്വഹിച്ചു വരികയായിരുന്നു ഫൈസൽ മാസ്റ്റർ.നിലവിൽ വാർഡ് കമ്മറ്റി പ്രവർത്തിക്കുന്നില്ലെന്നും കമ്മറ്റിയിൽ ആലോചിക്കാതെയാണ് വാർഡ് 21ൽസ്ഥാനാർത്ഥിയെ നിർണ്ണയിച്ചതെന്നും ഫൈസൽ മാസ്റ്റർ പറഞ്ഞു.വെട്ടം സർവ്വീസ് സഹകരണബാങ്കിൽ പ്രസിഡന്‍ഡ് സ്ഥാർത്ഥിയായി മത്സരിച്ച മുസ്ലീംലീഗ് തീരുമാനിച്ച സ്ഥാർത്ഥിയെ പരാജയപ്പെടുത്തിയ റിബൽ സ്ഥാർത്ഥിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചില്ലെന്നും യുവാക്കളായ പ്രവർത്തകരെ വളർത്തികൊണ്ടുവരാൻ പറവണ്ണയിലെ നേതൃത്വം താല്പര്യം കാണിക്കുന്നില്ലന്നും മുസ്ലീംലീഗിനെതിരല്ലെന്നും പ്രാദേശിക നേതൃതോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്നും ഫൈസൽ പറഞ്ഞു.
സിപിഎം വെട്ടം ലോക്കൽ കമ്മറ്റി സെക്രട്ടറി കിഷോർ വെട്ടം,സിപിഎം അരിക്കാഞ്ചിറ ബ്രാഞ്ച് സെക്രട്ടറി എ.വി അഷറഫ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.