
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട സന്തോഷിനെ ജയിലിലാക്കി.
രവിമേലൂർ
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 73 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 213 ഗുണ്ടകളെ കാപ്പ ചുമത്തി, 140 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.
കൊരട്ടി : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂർ തെക്കുംമുറി വില്ലേജ്, ആറ്റപ്പാടം ദേശത്ത്, കുഴുപ്പിളളി വീട്ടിൽ, സന്തോഷ് 48 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 18.11.2025 തിയ്യതി രാത്രി 7.30 മണിക്ക് തൃശ്ശൂർ ജില്ലയിൽ ആറ്റപ്പാടം മല്ലഞ്ചിറ അമ്പലത്തിന് സമീപമുള്ള സന്തോഷിന്റെ വീട്ടിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് സന്തോഷിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സന്തോഷ് കൊരട്ടി , ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി 5 വധശ്രമകേസും 6 അടിപിടികേസും അടക്കം 16 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗൻ, സബ്ബ് ഇൻസ്പെക്ടർ സതീഷ് , സിവിൽ പോലീസ് ഓഫീസർ ടോമി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply