
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ -നെറ്റ്വയുടെ നേതൃത്വത്തിൽ സ്പെഷൽ ഇൻൻ്റൻസീവ് റിവിഷൻ എസ്.ഐ.ആർ അപേക്ഷ ഹെൽപ് ഡെസ്ക് ക്യാമ്പ് നെറ്റ്വ ഓഫീസിൽ സംഘടിപ്പിച്ചു.
71-ാം ബൂത്ത് ലെവൽ ഓഫീസർ എം ജിഷ,
69-ാം ബൂത്ത് ലെവൽ ഓഫീസർ സുധീർ എന്നിവർ നേരിൽ ഹാജറാകുകയും പൂരിപ്പിച്ച അപേക്ഷ ഫോം തിരിച്ചു വാങ്ങുകയും ചെയ്തു. പൂരിപ്പിക്കാത്തവർക്ക് ക്യാമ്പിൻ്റെ ഭാഗമായി അപേക്ഷ പൂരിപ്പിക്കാൻ സഹായവും ചെയ്തു.
നെറ്റ്വ സെക്രട്ടറി കെ.പി നസീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ
റസിഡൻ്റസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ റസാഖ് ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സതീദേവി കുളങ്ങര, കെ. എം അഷ്റഫ്, കെ.കെ അബ്ദുൾ റഷീദ്, ഷമീർ ബാബു, എം.പി രവീന്ദ്രൻ, ബാവ പറയിൽ, സീനത്ത് റസാക്ക്, ഷീബ ഷുക്കൂർ, സൗദ മാനുപ്പ , വിപിത ശശി എന്നിവർ ക്ലാമ്പിന് നേതൃത്വം നൽകി.
പ്രദേശത്തെ സ്ഥാനാർത്ഥികളായ കെ എം അഷറഫും യാസർ പൊട്ടച്ചോലയും ക്യാമ്പ് സന്ദർശിച്ചു.
Leave a Reply