
രവിമേലൂർ
കൊരട്ടി :2015-2020 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.. കൊരട്ടി പഞ്ചായത്ത് അംഗമായി 15 വർഷം പ്രവർത്തിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്നു.
സ്കൂൾ വിദ്യാഭ്യാസം തിരുമുടിക്കുന്ന് പി എസ് ഹൈസ്കൂൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് നിയമത്തിലും ഇരട്ട ബിരുദം. ചാലക്കുടിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
20 വർഷമായി നിരവധി വിഷയങ്ങളിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ, വയോജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ക്ലാസ്സുകൾ നയിക്കുന്നു.
2019 ൽ-മാധ്യമം – കുടുംബം ഗ്രൂപ്പ് തിരഞ്ഞെടുത്ത ഭാവി കേരളത്തിന്റെ 5 യൂത്ത് ലീഡേഴ്സിൽ ഒരാൾ അഡ്വ.കെ.ആർ.സുമേഷ് ആയിരുന്നു.
പ്രസംഗപാടവത്തിനും പ്രവർത്തനമികവിനുമുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടി. പ്രഥമ ഡോ.സുകുമാർ അഴിക്കോട് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സമ്മാനം, ശിവഗിരി സ്മാരക പുരസ്കാരം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ- ഡിസോൺ പ്രസംഗം – ക്വിസ് ജേതാവ് അഡ്വ.വീരചന്ദ്രമെനോൻ പ്രസംഗ സമ്മാനം, ബിഷപ്പ് ഡോ. പൗലോസ് മാർ പൗലോസ് സ്മാരക സമ്മാനം, സ്പീച്ച് ഫോർ ജസ്റ്റീസ് സംസ്ഥാന പ്രസംഗ സമ്മാനം തുടങ്ങിവ നേടി. തൃശ്ശൂർ ജില്ലയിലെ മികച്ച യുവ പൊതുപ്രവർത്തകനുള്ള എം.വി. ജോയി സ്മാരക ട്രസ്റ്റ് പുരസ്ക്കാരം നേടിയിട്ടുണ്ട്.
സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗവും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ചാലക്കുടി ഏരിയ മുൻ സെക്രട്ടറിയും ആണ്.
Leave a Reply