
കൂട്ടായി :കൂട്ടായി എം.എം.എം.എച്ച്.എസ് എസിൽ നടന്ന തിരൂർ ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിൽ ആലത്തിയൂർ കെ. എച്ച്.എം.എച്ച്.എസ് ഓവറോൾ ചാമ്പ്യമ്മാരായി.227 പോയിന്റ് നേടിയാണ് ഹൈസ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയത്.ഹയർ സെക്കന്ററി വിഭാഗത്തിൽ 235 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടാനായി.ആലത്തിയൂർ ടൗണിൽ പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടന്നു. പി ടി എ പ്രസിഡന്റ് ടി എൻ ഷാജി, പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, പ്രധാനാധ്യാപിക എം ബിന്ദു, സ്റ്റാഫ് സെക്രട്ടറി മാരായ കെ. നൗഫൽ, ടി പി സുബൈർ, കൺവീനർ അബ്ദുള്ള എന്നിവർ സംസാരിച്ചു.
Leave a Reply