തിരൂർ :തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സുഗമമായ പോളിംഗ് നടത്തുന്നതിനായി തിരൂർ മുൻസിപ്പാലിറ്റി, വെട്ടം, തലക്കാട്, മംഗലം, പുറത്തുർ , തൃപ്രങ്ങോട്, തിരുനാവായ, ചെറിയമുണ്ടം  എന്നീ പഞ്ചായത്തുകളിലെ വിവിധ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ഒരു സംയുക്ത യോഗം 16.11.2025 ഞായറാഴ്ച വൈകിട്ട് 4.30 മണിക്ക് തിരൂർ കോരങ്ങത്ത് ഇഎംഎസ് സ്മാരക സാംസ്കാരിക സമുച്ചയത്തിൽ വെച്ച് ചേരാൻ പോലീസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും, പോളിംഗ് ദിനത്തിലും,വോട്ടെണ്ണൽ ദിവസവും സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാതെ വളരെ സുഗമമായ രീതിയിൽ തെരെഞ്ഞെടുപ്പ് പ്രക്രിയ നടത്തി കൊണ്ടുപോകുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തേടിയാണ് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുള്ളതെന്ന്  പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറിയിച്ചു.

Leave a Reply

Your email address will not be published.