തിരൂർ: കഴിഞ്ഞ ഒരാഴ്ചക്കാലമായി തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആറ്റ് തിരൂർ സംഘടിപ്പിക്കുന്ന നാടകമേള നാളെ സമാപിക്കും.

ജനങ്ങൾ തന്നെ വിധികർത്താക്കളായി മാറി വിജയികളെ തിരഞ്ഞെടുക്കുന്ന ആറ്റ് നാടകമേള നിറഞ്ഞ സദസ്സിൽ നാളെ സമാപിക്കുകയാണ്.

സമാപന സമ്മേളന അവാർഡ് ദാന ചടങ്ങിൽ പൊന്നാനി എം പി ഡോ. അബ്ദുസമദ് സമദാനി എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സി ആർ പ്രസാദ് മുഖ്യാതിഥിയാകും.
നാടക മേളയിൽ തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾക്ക് പ്രശസ്തി പത്രവും പുരസ്കാരവും ക്യാഷ് അവാർഡും നൽകും.
തുടർന്ന് ഗുരുവായൂർ ഗാന്ധാരയുടെ ബിസി 321 മഗധ എന്ന നാടകം അരങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published.