ചേരുരാൽ സ്ക്കൂളിൽ നടന്ന അന്താരാഷ്ട്ര ഉറുദു ദിനാഘോഷം പ്രിൻസിപ്പൽ നിഷാദ് തോട്ടോളിഉദ്ഘാടനം ചെയ്യുന്നു.

അനന്താവൂർ: ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘ഗസൽ’ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഉർദു ദിനാഘോഷവും അവാർഡ് ദാനവും നടന്നു.പ്രിൻസിപ്പാൾ നിഷാദ് തോട്ടോളി ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി അബ്ദുൽ റസാഖ് ആധ്യക്ഷനായി. പ്രധാന അധ്യാപകൻ പി.സി അബ്ദുൽ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. ഉറുദു ക്ലബ്ബ് കോർഡിനേറ്റർ അബ്ദുൽ ഗഫൂർ ചുള്ളിപ്പാറ ഉറുദു ക്ലബ്ബ് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.
ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ, ഇ.പി സബാഹ്,എ.സ്മിത, പി.ഗോപി, സി. വി ഫാത്തിമ ലിബ, പി. ഹിന്ദ്, ടി ഫാത്തിമ ഹിഷ എന്നിവർ സംസാരിച്ചു.ക്ലബ്ബ് പ്രസിഡൻ്റ് മിത്രാ സുരേഷ് സമാപന ഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡ് വിതരണവും അംഗങ്ങളുടെ കലാപ്രകടനങ്ങളും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published.