
കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ
2025 ലെ തൃശൂർ റൂറൽ പോലീസ് ജില്ലാ കായികമേളയുടെ സമാപനച്ചടങ്ങ് നവംബർ 13 വ്യാഴാഴ്ച വൈകുന്നേരം 5:00-ന് നടന്നു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീമതി രമ്യ മേനോൻ മുഖ്യാതിഥിയായും തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് വിശിഷ്ടാതിഥിയായും പങ്കെടുത്തു.
12.11.2025, 13.11.2025 എന്നീ രണ്ട് ദിവസങ്ങളിലായി ആവേശകരമായ മത്സരങ്ങൾ നടന്ന കായികമേളയ്ക്കാണ് സമാപനമായത് . കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. ജില്ലാ ഹെഡ് ക്വാട്ടേഴ്സ് രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട സബ് ഡിവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷന്മാരിൽ ചാലക്കുടി സബ് ഡിവിഷനിലെ സബ്ബ് ഇൻസ്പെക്ടർ വിഷ്ണു, കൊടുങ്ങല്ലൂർ സബ് ഡിവിഷനിലെ വിശാഖ് എന്നിവരും വനിതകളിൽ ചാലക്കുടി സബ് ഡിവിഷനിലെ ജാൻസിയും വ്യക്തിഗത ചാമ്പ്യൻമാരായി.
കായിക മേളയിൽ ഗെയിംസിലും അത്‌ലറ്റിക്‌സിലുമായി ഡി എച്ച് ക്യൂ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ. ചാലക്കുടി സബ് ഡിവിഷനുകളിൽ നിന്നായി അഞ്ഞൂറോളം പോലീസുദ്യോഗസ്ഥരാണ് മത്സരത്തിൽ പങ്കെടുത്തത്.
സമാപനച്ചടങ്ങിന്റെ പ്രധാന ആകർഷണമായ മാർച്ച് പാസ്റ്റിൽ ഡി എച്ച് ക്യൂ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി സബ് ഡിവിഷനുകളിലെ ടീമുകൾ പങ്കെടുത്തു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീമതി രമ്യ മേനോൻ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിക്കുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐപിഎസ്, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ്, തൃശ്ശൂർ റൂറൽ അഡീഷണൽ എസ് പി സിനോജ് ടി എസ് , സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ് പി ആർ , ചാലക്കുടി ഡി വൈ എസ് പി രാജു വി കെ, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ, കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജു കുമാർ പി സി, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ് കുമാർ , ഡിസിആർബി ഡി വൈ എസ് പി വർഗീസ് അലക്സാണ്ടർ , മറ്റു പോലീസ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വോളിബോളിൽ കൊടുങ്ങല്ലൂർ സബ്ഡിവിഷൻ ഒന്നാമതായി, രണ്ടാം സ്ഥാനം ഡി എച്ച് ക്യൂ. ക്രിക്കറ്റ് മത്സരങ്ങളിൽ ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടെഴ്സ് ടീം ഒന്നാമതും കൊടുങ്ങല്ലൂർ സബ്ഡിവിഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സനൂപ് സി ആർ (ഡി എച്ച് ക്യൂ) മാൻ ഓഫ് ദ സീരിസ് ട്രോഫി ഏറ്റു വാങ്ങി.
പുരുഷന്മാരിൽ വേഗതയേറിയ താരമായി മതിലകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിശാഖും (കൊടുങ്ങല്ലൂർ സബ്ഡിവിഷൻ) വനിതകളിൽ വേഗതയേറിയ താരമായി സബിതയും (ഡി എച്ച്ക്യു) ട്രോഫി ഏറ്റു വാങ്ങി.
വടം വലി മത്സരത്തിൽ ഇരിങ്ങാലക്കുട സബ്ഡിവിഷൻ ഒന്നാം സ്ഥാനവും കൊടുങ്ങല്ലൂർ സബ്ഡിവിഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കൊടുങ്ങല്ലൂർ സബ്ഡിവിഷനും, രണ്ടാം സ്ഥാനം ഡി എച്ച് ക്യൂവും കരസ്ഥമാക്കി.
ഇന്ന് നടന്ന അത്ലറ്റിക്സ് മത്സരങ്ങളുടെ വിവരങ്ങൾ :
400 മീറ്റർ (വനിത) : ഒന്നാം സ്ഥാനം- ജാൻസി (ചാലക്കുടി സബ് ഡിവിഷൻ) രണ്ടാം സ്ഥാനം- അഞ്ജിത (ചാലക്കുടി സബ് ഡിവിഷൻ). മൂന്നാം സ്ഥാനം- സിനി (ഇരിങ്ങാലക്കുട സബ് ഡിവിഷൻ)
400 മീറ്റർ ( പുരുഷൻ) : ഒന്നാം സ്ഥാനം- ആകാശ് (ഇരിങ്ങാലക്കുട സബ് ഡിവിഷൻ) രണ്ടാം സ്ഥാനം- രഗിൻ (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) മൂന്നാംസ്ഥാനം – പ്രവീൺ (ചാലക്കുടി സബ് ഡിവിഷൻ)
800 മീറ്റർ ( പുരുഷൻ): ഒന്നാം സ്ഥാനം – വിഷ്ണു (ചാലക്കുടി സബ് ഡിവിഷൻ), രണ്ടാം സ്ഥാനം- അഭിലാഷ് (ഇരിഞ്ഞാലക്കുട സബ് ഡിവിഷൻ) മൂന്നാം സ്ഥാനം -ബിബിൻ (ഡി എച്ച് ക്യൂ) .
800 മീറ്റർ (വനിത) : ഒന്നാം സ്ഥാനം – ജാൻസി (ചാലക്കുടി സബ് ഡിവിഷൻ) രണ്ടാം സ്ഥാനം- സൗമ്യ (ഇരിങ്ങാലക്കുട സബ് ഡിവിഷൻ) മൂന്നാം സ്ഥാനം-നിത്യ (ചാലക്കുടി സബ് ഡിവിഷൻ).
200 മീറ്റർ ( പുരുഷൻ) : ഒന്നാം സ്ഥാനം – അനുമോഹൻ (ഇരിങ്ങാലക്കുട സബ് ഡിവിഷൻ) , രണ്ടാം സ്ഥാനം – ഷെരീഫ് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) സ്ഥാനം, ആന്റണി (ഡി എച്ച് ക്യൂ) .
ഡിസ്കസ് ത്രോ (വനിത) : ഒന്നാം സ്ഥാനം – സലീന ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) , രണ്ടാം സ്ഥാനം –രമ്യാ കാർത്തികേയൻ (ഡി എച്ച് ക്യൂ), മൂന്നാം സ്ഥാനം – സിന്ധു ടി കെ ( ഇരിങ്ങാലക്കുട സബ് ഡിവിഷൻ)
100 മീറ്റർ ( പുരുഷൻ ) : ഒന്നാം സ്ഥാനം -വിശാഖ് ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), രണ്ടാം സ്ഥാനം -സാലിം കെ ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), മൂന്നാം സ്ഥാനം – ഷാനവാസ് (ഡി എച്ച് ക്യൂ).
100 മീറ്റർ (വെറ്ററൻസ് വനിതകൾ): ഒന്നാം സ്ഥാനം -ധനലക്ഷ്മി (ചാലക്കുടി സബ് ഡിവിഷൻ),,, രണ്ടാം സ്ഥാനം -റീമ റാഫേൽ (ചാലക്കുടി സബ് ഡിവിഷൻ),, മൂന്നാം സ്ഥാനം -രജനി (ചാലക്കുടി സബ് ഡിവിഷൻ),,
ഷോട്ട് പുട്ട് ( പുരുഷൻ ) : ഒന്നാം സ്ഥാനം -സുധീഷ് (ഡി എച്ച് ക്യൂ),, രണ്ടാം സ്ഥാനം -ജിബിൻ (ഡി എച്ച് ക്യൂ), മൂന്നാം സ്ഥാനം -രാഗേഷ് (ചാലക്കുടി സബ് ഡിവിഷൻ).
ഷോട്ട് പുട്ട് (വനിതകൾ): ഒന്നാം സ്ഥാനം -രമ്യ കാർത്തികേയൻ (ഡി എച്ച് ക്യൂ) , രണ്ടാം സ്ഥാനം -കൃഷ്ണപ്രസാദ് ( ഇരിങ്ങാലക്കുട സബ് ഡിവിഷൻ), മൂന്നാം സ്ഥാനം -.ധന്യ . (ചാലക്കുടി സബ് ഡിവിഷൻ),,
ഷോട്ട് പുട്ട് (വെറ്ററൻ പുരുഷൻ): ഒന്നാം സ്ഥാനം -വിനു (ഡി എച്ച് ക്യൂ) , രണ്ടാം സ്ഥാനം -സോണി (ഡി എച്ച് ക്യൂ) , മൂന്നാം സ്ഥാനം -ബിജോയ് പി ആർ , ഡി വൈ എസ് പി (ഡി എച്ച് ക്യൂ).
ഷോട്ട് പുട്ട് (വെറ്ററൻ വനിത): ഒന്നാം സ്ഥാനം – രജനി (ചാലക്കുടി സബ് ഡിവിഷൻ), രണ്ടാം സ്ഥാനം – റീമ (ചാലക്കുടി സബ് ഡിവിഷൻ), മൂന്നാം സ്ഥാനം – ധനലക്ഷ്മി (ചാലക്കുടി സബ് ഡിവിഷൻ)
നീന്തൽ (ബാക്ക് സ്ട്രോക്ക്) : ഒന്നാം സ്ഥാനം – വിശാഖ് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), രണ്ടാം സ്ഥാനം -വിപിൻ ദാസ് ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), മൂന്നാം സ്ഥാനം -സുജിത്ത് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ).
നീന്തൽ (ഫ്രീ സ്റ്റൈൽ) : ഒന്നാം സ്ഥാനം -സുജിത്ത് ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), രണ്ടാം സ്ഥാനം -വിനു (ഡി എച്ച് ക്യൂ) . മൂന്നാം സ്ഥാനം – വിപിൻ ദാസ് ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ),
നീന്തൽ (ബ്രസ്റ്റ് സ്ട്രോക്ക്) : ഒന്നാം സ്ഥാനം – റഹീം ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), രണ്ടാം സ്ഥാനം -ജോജോ (ഡി എച്ച് ക്യൂ). മൂന്നാം സ്ഥാനം – സവീഷ് ( ഇരിങ്ങാലക്കുട സബ് ഡിവിഷൻ)
4×400 റിലേ ( പുരുഷൻ ) : ഒന്നാം സ്ഥാനം- കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), രണ്ടാം സ്ഥാനം- ഇരിങ്ങാലക്കുട സബ് ഡിവിഷൻ),,
4× 100 റിലേ ( പുരുഷൻ ) : ഒന്നാം സ്ഥാനം ഡി എച്ച് ക്യു, , രണ്ടാം സ്ഥാനം- കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) മൂന്നാം സ്ഥാനം- ഇരിങ്ങാലക്കുട സബ് ഡിവിഷൻ
- ലോംഗ് ജമ്പ്, (പുരുഷൻ): ഒന്നാം സ്ഥാനം – പ്രണവ് ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) , രണ്ടാം സ്ഥാനം – സാലിം കെ ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ മൂന്നാം സ്ഥാനം – രഞ്ജു (ചാലക്കുടി സബ് ഡിവിഷൻ)
- ലോംഗ് ജമ്പ്, (വനിതകൾ): ഒന്നാം സ്ഥാനം ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), രണ്ടാം സ്ഥാനം -രഞ്ജിനി ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), മൂന്നാം സ്ഥാനം -ശ്രീവിദ്യ ( ഇരിങ്ങാലക്കുട സബ് ഡിവിഷൻ),
ലോംഗ് ജമ്പ്, (വെറ്ററൻസ് പുരുഷൻ): ഒന്നാം സ്ഥാനം – വിനു (ഡി എച്ച് ക്യൂ) , രണ്ടാം സ്ഥാനം – ഡെൻസ് മോൻ ( കൊടുങ്ങല്ലൂർ സബ് ഡിവിഷൻ, മൂന്നാം സ്ഥാനം – ആസാദ് (ചാലക്കുടി സബ് ഡിവിഷൻ).
ഇന്നലെ നടന്ന അത്ലറ്റിക്സ് മത്സരങ്ങളുടെ വിവരങ്ങൾ :
•5000 മീറ്റർ നടത്തം (പുരുഷൻ) : ഒന്നാം സ്ഥാനം – ധനേഷ് (ഇരിങ്ങാലക്കുട സബ് ഡിവിഷൻ) രണ്ടാം സ്ഥാനം -വിനോദ് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) മൂന്നാം സ്ഥാനം – ഷാഫി യൂസഫ് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ)
•1500 മീറ്റർ ഓട്ടം (പുരുഷൻ): ഒന്നാം സ്ഥാനം – വിഷ്ണു, സബ് ഇൻസ്പെക്ടർ, (ചാലക്കുടി സബ് ഡിവിഷൻ) രണ്ടാം സ്ഥാനം – പ്രവീൺ, ജി എസ് സി പി ഒ, ചാലക്കുടി സബ് ഡിവിഷൻ. മൂന്നാം സ്ഥാനം – അബിലാഷ്, ജി എസ് സി പി ഒ, ഇരിങ്ങാലക്കുട സബ് ഡിവിഷൻ
•200 മീറ്റർ (വനിതകൾ): ഒന്നാം സ്ഥാനം – ജി. എ.എസ്.ഐ ടെസി (ചാലക്കുടി സബ് ഡിവിഷൻ രണ്ടാം സ്ഥാനം – അൻജിത (ചാലക്കുടി സബ് ഡിവിഷൻ, മൂന്നാം സ്ഥാനം – ജെൻസി (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ)
100 മീറ്റർ (വനിതകൾ): ഒന്നാം സ്ഥാനം – സബിത (ഇരിങ്ങാലക്കുട സബ് ഡിവിഷൻ) , രണ്ടാം സ്ഥാനം – കൃഷ്ണപ്രസാദ് (ഇരിങ്ങാലക്കുട സബ് ഡിവിഷൻ), മൂന്നാം സ്ഥാനം – ടെസി (ചാലക്കുടി സബ് ഡിവിഷൻ
100 മീറ്റർ ( വെറ്ററൻസ്) ഒന്നാം സ്ഥാനം – ജി. എ.എസ്.ഐ വിനു (ഡി എച്ച് ക്യു) ,രണ്ടാം സ്ഥാനം – പ്രസന്നൻ ജി എസ് ഐ (ഇരിങ്ങാലക്കുട സബ് ഡിവിഷൻ) , മൂന്നാം സ്ഥാനം – രജനീശൻ ജി. എ.എസ്.ഐ (ചാലക്കുടി സബ് ഡിവിഷൻ)
•ജാവലിൻ ത്രോ (പുരുഷൻ) :ഒന്നാം സ്ഥാനം – ഷിന്റോ (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) ,രണ്ടാം സ്ഥാനം – ഏഞ്ജൽ (ഇരിങ്ങാലക്കുട സബ് ഡിവിഷൻ) , മൂന്നാം സ്ഥാനം – രെഞ്ജു (ചാലക്കുടി സബ് ഡിവിഷൻ)
•ജാവലിൻ ത്രോ (വനിതകൾ): ഒന്നാം സ്ഥാനം – വത്സല, ജി എ എസ് ഐ, ഇരിങ്ങാലക്കുട സബ് ഡിവിഷൻ , രണ്ടാം സ്ഥാനം – ബേബി, ജി എ എസ് ഐ, ചാലക്കുടി സബ് ഡിവിഷൻ, മൂന്നാം സ്ഥാനം – സലിന, ജി എ എസ് ഐ, ചാലക്കുടി സബ് ഡിവിഷൻ
•ഡിസ്കസ് ത്രോ (പുരുഷൻ) : ഒന്നാം സ്ഥാനം – വിശാഖ് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ) , രണ്ടാം സ്ഥാനം –റിൻസൻ (ഇരിങ്ങാലക്കുട സബ് ഡിവിഷൻ), മൂന്നാം സ്ഥാനം – സിജു (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ
•ഹൈ ജമ്പ്, (പുരുഷൻ): ഒന്നാം സ്ഥാനം -സാന്റൽ സണ്ണി. (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), രണ്ടാം സ്ഥാനം – സുജിത്ത് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), മൂന്നാം സ്ഥാനം – അർത്താഫ് ,സബ്ബ് ഇൻസ്പെക്ടർ (ചാലക്കുടി സബ് ഡിവിഷൻ)
•ഹൈ ജമ്പ്, (വനിതകൾ): ഒന്നാം സ്ഥാനം -സജിനി ദാസ് (ചാലക്കുടി സബ് ഡിവിഷൻ) , രണ്ടാം സ്ഥാനം – നിത്യ (ചാലക്കുടി സബ് ഡിവിഷൻ) , മൂന്നാം സ്ഥാനം – രഞ്ജിനി, (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ)
•ട്രിപ്പിൾ ജമ്പ്, (പുരുഷൻ): ഒന്നാം സ്ഥാനം – രഞ്ജു , സി പിഒ (ചാലക്കുടി സബ് ഡിവിഷൻ) , രണ്ടാം സ്ഥാനം – സൂരജ് (കൊടുങ്ങല്ലൂർ സബ് ഡിവിഷൻ)
ഗെയിംസ് മത്സരങ്ങളിലെ വിജയികൾ
വോളിബോളിൽ കൊടുങ്ങല്ലൂർ സബ്ഡിവിഷൻ ഒന്നാമതായി, രണ്ടാം സ്ഥാനം ഡി എച്ച് ക്യൂ. ക്രിക്കറ്റ് മത്സരങ്ങളിൽ ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടെഴ്സ് ടീം ഒന്നാമതും കൊടുങ്ങല്ലൂർ സബ്ഡിവിഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബാഡ്മിന്റൺ സിംഗിൾസിൽ മുജീബ് (ഡി എച്ച് ക്യൂ) ഒന്നാം സ്ഥാനവും റെജുമോൻ (ഡി എച്ച് ക്യൂ) രണ്ടാം സ്ഥാനവും നേടി, വനിതകളുടെ സിംഗിൾസ് മത്സരത്തിൽ സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ (ഡി എച്ച് ക്യൂ) ഒന്നാം സ്ഥാനവും പ്രസീത (ചാലക്കുടി സബ്ഡിവിഷൻ ) രണ്ടാം സ്ഥാനവും നേടി. ബാഡ്മിന്റൺ ഡബിൾസിൽ മുജീബ്- റെജുമോൻ സഖ്യം(ഡി എച്ച് ക്യൂ) ഒന്നാമതും ശ്രീജിത്ത് -അഭിലാഷ് സഖ്യം(ഡി എച്ച് ക്യൂ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ ഡബിൾസിൽ പ്രസീത – ടെസി സഖ്യം (ചാലക്കുടി സബ്ഡിവിഷൻ ) ഒന്നാം സ്ഥാനവും രമ്യാ കാർത്തികേയൻ – ചിത്തിര സഖ്യം (ഡി എച്ച് ക്യൂ) രണ്ടാം സ്ഥാനവും നേടി.വെറ്ററൻസ് മത്സരത്തിൽ ഷനിൽ കുമാർ ഒന്നാം സ്ഥാനം, ധനേഷ് രണ്ടാം സ്ഥാനം, ഡബിൾസിൽ ഡെൻസ്മോൻ- വഹാബ് സഖ്യം ഒന്നാമത്, സുൽഫിക്കർ- സജി സഖ്യം രണ്ടാം സ്ഥാനം.



Leave a Reply