ജസ്റ്റിൻ

രവിമേലൂർ

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അന്തിക്കാട് : ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതി അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടന്‍ വീട്ടില്‍ ജസ്റ്റിന്‍ 38 വയസ് എന്നയാളാണ് അറസ്റ്റിലായത്. കണ്ടശ്ശാംകടവ് മാര്‍ക്കറ്റിനടുത്ത് 10 വര്‍ഷമായി പന്നി ഇറച്ചി കച്ചവടം നടത്തുന്ന ആളാണ് ജസ്റ്റിന്‍. തന്റെ കടക്ക് സമീപത്തായി കണ്ടശാംകടവ് കരികോടി സ്വദേശി മേനോത്തുപറമ്പില്‍ വീട്ടില്‍ ഹരീഷ് എന്നറിയപ്പെടുന്ന ആനന്ദന്‍ 46 വയസ്സ് എന്നയാള്‍ പന്നി ഇറച്ചി കച്ചവടം നടത്തുന്നതിനായി പുതിയ കട തുറന്നതിനെ തുടര്‍ന്ന് ജസ്റ്റിന്റെ ബിസിനസ്സ് വരുമാനം കുറയുകയും തന്‍മൂലം ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കങ്ങളും മറ്റു ഉണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ആനന്ദനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നതിനായി നിരവധി ഗുണ്ടാ സംഘങ്ങളുമായി കണക്ഷനുളളതും നിരവധി കേസ്സുകളിലെ പ്രതികളുമായ സൂര്യപുത്രി എന്നറിയപ്പെടുന്ന സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവർക്ക് പണം നല്‍കി ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങളും വീഡിയോകളും പല ആളുകളിലേക്ക് എത്തുന്നതായും ആനന്ദ് എന്നയാളില്‍ നിന്നും ലഭിച്ച വീഡിയോ പരിശോധന നടത്തിയതിലും ജസ്റ്റിനും ജിത്തുവും സുനിതയും ഒരു ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റിന്റെ ഭാഗമാണ് എന്ന് അറിവായിട്ടുള്ളതും ഇവര്‍ പതിവായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പതിവായി നടത്തിവരുന്നതായും അറിവായതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പേരില്‍ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ ന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ വി എം, എസ് ഐ അഫ്സൽ, ജി എസ് ഐ മാരായ കൊച്ചുമോൻ ജേക്കബ്, സജീവ്, ജി എസ് സി പി ഒ അജേഷ്, സി പി ഒ രാമചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.