തിരൂർ :ടീം തിരൂർ യുഎ.ഇ അബൂദാബി കമ്മിറ്റിയുടെ വകയായി ഏഴൂർ ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർക്കാവശ്യമായ നൂറോളം ജഴ്സികൾ സംഭാവന നൽകി.

സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ വെച്ച് ടീം തിരൂർ യു.എ.ഇ അബൂദാബി കമ്മിറ്റിയുടെ പ്രതിനിധി മുളക്കൽ ജലീൽ സ്കൂൾ അധികൃതർക്ക് ജഴ്സികൾ കൈമാറി.

സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ടി.കെ കുഞ്ഞവറാൻകുട്ടി ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മനാഫ് പൂന്തല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹൈൽ ടി.സി, റഹീം മേച്ചേരി ജലീൽ മാസ്റ്റർ, ഹെഡ്മിസ്ട്രസ് കെ. ഹേമജ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സുജ ടീച്ചർ നന്ദി പറഞ്ഞു.

ടീം തിരൂർ പ്രതിനിധികളായ ഇ.കെ. ഗംഗാധരൻ, മഹേഷ് കുമാർ ആവേൻപുരക്കൽ, ഷാഫി കെ.സി, മൊയ്തീൻ സെയ്ദ് ബാവ, ബഷീർ കിഴേടത്തിൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.