വെട്ടം, പരിയാപുരം: വിദ്യാഭ്യാസ കലാ സാംസ്കാരിക സമൂഹിക ജീവകാരുണ്യ മേഘലകളിൽ കഴിവ് തെളിയിച്ച മുരളീധരൻ പരിയാപുരത്ത് എന്ന മുരളി മാഷ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ അംഗത്വം എടുത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എൻ. ഷംസുദ്ദീൻ എം.എൽ.എ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം
പട്ടാമ്പി ഹിന്ദി കോളേജിൻ്റെ പ്രിൻസിപ്പാൾ ആയി ജോലി ചെയ്യുകയാണ്. സർവ്വോത്തമ ഹിന്ദി പ്രചാരക പുരസ്കാരം, രാമേശ്വർ ദയാൽ ദംബേ അവാർഡ്, ശ്രേഷ്ഠ ഹിന്ദി പ്രചാരക പുരസ്കാരം തുടങ്ങി
വിദ്യാഭ്യാസ മേഘലയിൽ നിരവധി അവാർഡ് നേടിയ അദ്ദേഹം ചെണ്ട, തായമ്പകം തുടങ്ങിയ കലകളിൽ പ്രാവീണ്യം നേടുകയും സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ വിധികർത്താവായി സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അധ്യാപികയും എഴുത്തുകാരിയും കവിയത്രിയുമായ രേഖ ഭാര്യയാണ്, ഏകമകൻ മിഥുൻ മുരളീധരൻ കൊച്ചി മുസിരിസ് ബിനാലെയിൽ എഡിറ്റർ & വീഡിയോ ഗ്രാഫർ ആയി ജോലി ചെയ്യുകയാണ്.

Leave a Reply

Your email address will not be published.