
കുറ്റ്യാടിയിൽ നടന്ന ആരോഗ്യ സെമിനാറിലുണ്ടായ ഗുണ്ടാ അതിക്രമത്തിന് വധശ്രമത്തിന് കേസെടുക്കുക – IAPA (ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ)കോഴിക്കോട് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആരോഗ്യ ബോധവത്കരണ സെമിനാറിൽ ക്ലാസ്സ് നയിച്ചു കൊണ്ടിരുന്ന ഐ എ പി എ സംസ്ഥാന പ്രസിഡൻ്റ് ഷുഹൈബ് റിയാലുവിന് നേരെ പതിനഞ്ചോളം ഗുണ്ടാ സംഘം ആക്രമണം നടത്തി. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു അക്രമം നടത്തിയത്. പ്രായമായ രോഗികളും ഗർഭിണികളായ സ്ത്രീകളും, കുട്ടികളും, ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രോഗ്രാമിലാണ് ഒരുപറ്റം സാമൂഹിക വിരുദ്ധർ യാതൊരു പ്രകോപനവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച പോലെ ആക്രോശത്തോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചു വിട്ടത്. തടയാൻ ശ്രമിച്ച ഫെമിന യൂസുഫ് അടക്കമുള്ള മറ്റ് ചികിത്സകർക്കും സാരമായി പരിക്കേറ്റു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകൊണ്ട് കാര്യങ്ങൾ നിയന്ത്രണവിധേയമായി. നമ്മുടെ ആരോഗ്യം: തിരിച്ചറിവിൻ്റെ ഒരു ദിവസം എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഈ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. IAPA സംസ്ഥാന പ്രസിഡന്റിനെ ആക്രമിക്കുകയും പ്രവർത്തകർക്ക് പരിക്കേൽക്കുകയും, പൊതുജനങ്ങളെയും, കുട്ടികളെയും പരിഭ്രാന്തിയിലാവുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഐ എ പി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് ജംഷീർ അലി, സെക്രട്ടറി ബിൻസിറ കെ. എ, പി ആർ ഒ സാബിത്ത് റിയാലു, അക്ബർ സി ടി, എന്നിവർ സംസാരിച്ചു.
Leave a Reply