സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡൽ നേടിയ വൈരങ്കോട് തൊട്ടി വളപ്പിൽ അഷാസ് ബിൻ അമീറിന് തിരൂർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ ഉപഹാരം സമ്മാനിക്കുന്നു

തിരുന്നാവായ : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡൽ നേടിയ വൈരങ്കോട് തൊട്ടി വളപ്പിൽ അഷാസ് ബിൻ അമീറിന് നാടിൻ്റെ ആദരം .കടകശ്ശേരി ഐഡിയൽ സ്ക്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ അഷാസ് സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രയാത്ത് ലോൺ മത്സരത്തിൽ രണ്ടാം സ്ഥാനവും
കരസ്ഥമാക്കിയുണ്ട്.

ദേശീയ ജൂനിയർ
അത് ലറ്റിക് മീറ്റ്, ഉപജില്ല, ജില്ല, സംസ്ഥാന കായിക മത്സരങ്ങളിൽ ഹഡിൽസ്, ഓട്ടം, ചാട്ടം എന്നീ മത്സരങ്ങളിലും ഇൻലൈൻ, റോഡ് സ്കേറ്റ്സ് സംസ്ഥാന- ദേശീയ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് വിഭാഗത്തിൽ
സജീവമായി പ്രവർത്തിച്ചു വരുന്നു.
വൈരങ്കോട് സൗഹൃദ കൂട്ടായ്മയുടെ ഉപഹാരം തിരുർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ അഷാസ് ബിൻ അമീറിന് നൽകി ആദരിച്ചു. പാറപ്പുറത്ത് ബീരാൻ അധ്യക്ഷത വഹിച്ചു. ബക്കർ അമരിയിൽ അനുമോദന ഭാഷണം നടത്തി. ലത്തീഫ് പള്ളത്ത്, ബഷീർ വളപ്പിൽ,ഷരീഫ് വെട്ടൻ, കെ.പി.സലാം, വി.ജൂബീർ, അത്താഹ് തൊട്ടി വളപ്പിൽ,
നാസർ തയ്യിൽ, കെ.മുഹമ്മദ്, ടി.വി. അലി, ടി.കെ. ഷഹന, കെ. കുഞ്ഞഹമ്മദ്,
ജലീൽ വൈരങ്കോട്, ബാബു
വെള്ളാത്ത്, ടി.വി അമീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.